സ്യൂട്ട് കേസ് സര്‍ക്കാരിനേക്കാള്‍ നല്ലത് സ്യൂട്ടും ബൂട്ടുമിട്ട സര്‍ക്കാര്‍ : മോദി
ദില്ലി : സ്യൂട്ട്‌കേസ് സര്‍ക്കാരിനേക്കാള്‍ നല്ലത് സ്യൂട്ടും ബൂട്ടുമിട്ട സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷത്തോടനുബന്ധിച്ച് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടി കൂടിയാണ് മോദിയുടെ പ്രസ്താവന. എന്നാല്‍ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു.
സ്യൂട്ട് ബൂട്ട് സര്‍ക്കാരാണ് താങ്കളുടേതെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്യൂട്ട് കേസ് സര്‍ക്കാരിനേക്കാള്‍ നല്ലത് സ്യൂട്ട് ബൂട്ട് സര്‍ക്കാരാണെന്ന് മോദി പറഞ്ഞത്.

സ്യൂട്ട് കേസ് പാവങ്ങളുടേതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്യൂട്ട്‌കേസ് സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണെന്നും കോര്‍പറേറ്റുകളുടെ സ്യൂട്ട്‌കേസാണ് മോദിക്ക് താല്‍പര്യമെന്നും ടോം വടക്കന്‍ പറഞ്ഞു.
അഴിമതി സര്‍ക്കാര്‍ പോയി പുതിയ സര്‍ക്കാര്‍ വന്നത് തന്നെ അഛേ ദിനിന്റെ സൂചനയാണെന്ന് മോദി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഇതുവരെ ഉണ്ടായിട്ടില്ല എന്നും മോഡി കൂട്ടിച്ചെര്‍ത്തു












Click it and Unblock the Notifications