ഷോര്‍ട്ട് ഫിലിം അഹല്യ ഓണ്‍ലൈനില്‍ വൈറലാകുന്നു
ഒരു ത്രില്ലര്‍ സിനിമയുടെ ആവേശം പകരുന്ന ഷോര്‍ട്ട് ഫിലിം അഹല്യ ആസ്വാദകരുടെ മനം കവരുന്നു. പുരാണ കഥയെ ആധാരമാക്കി തയ്യാറാക്കിയ അഹല്യ സോഷ്യല്‍ മീഡിയലില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
പതിനാല് മിനിട്ടാണ് ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സുജയ് ഘോഷാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷം പേരാണ് യൂട്യൂബില്‍ ഈ ഷോട്ട് ഫിലിം കണ്ടിരിക്കുന്നത്.

കഹാനി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുജയ് ഘോഷ്. രാധിക ആപ്‌തേയാണ് ചിത്രത്തില്‍ അഹല്യയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സൗമിത്ര ചാറ്റര്‍ജി മറ്റോരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിനകം ഒണ്‍ലൈനില്‍ തരംഗമായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലാര്‍ജ് ഷോട്ട് ഫിലിംസാണ്. നിങ്ങള്‍ക്കും ഈ ഷോര്‍ട്ട് ഫിലിം കാണാം.












Click it and Unblock the Notifications