നഗ്ന വീഡിയോ സുകന്യയുടേതല്ല; കരിയര്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമപോരാട്ടത്തിനുറച്ച് സുകന്യ
ചെന്നൈ: ആളുമാറി നഗ്ന വീഡിയോ പ്രചരിപ്പിച്ച് കരിയര്‍ തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികളുമായി തെന്നിന്ത്യന്‍ നടി സുകന്യ. നടിയെ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്‌തെന്നും അശ്ലീല വീഡിയോ പുറത്തായെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
നടിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വീഡിയോയില്‍ കാണുന്ന നടി ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയാണെന്ന് വ്യക്തമായതോടെയാണ് പ്രചരണം പൊളിഞ്ഞത്. ഈ സാഹചര്യത്തില്‍ അസത്യ പ്രചരണത്തിനെതിരെ സുകന്യ പോലീസില്‍ പരാതി നല്‍കാനുള്ള പുറപ്പാടിലാണ്.

ഉറപ്പില്ല
അറസ്റ്റ് ചെയ്ത നടി സുകന്യയാണെന്ന് ഉറപ്പ് പറയുന്നില്ലെങ്കിലും സുകന്യയുടെ ചിത്രം ഉപയോഗിച്ചാണ് മാധ്യമങ്ങളും തല്‍പര കക്ഷികളും വാര്‍ത്ത പ്രചരിപ്പിച്ചത്.

സ്വകാര്യ നിമിഷങ്ങള്‍
സുകന്യയും കാമുകനും കൂടിയുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചോര്‍ന്നു എന്ന രീതിയിലാണ് പലരും വീഡിയോ പ്രചരിപ്പിച്ചത്.

രണ്ട് വര്‍ഷം
രണ്ട് വര്‍ഷം മുമ്പാണ് ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്ന് സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭ കേസില്‍ പോലീസ് പിടികൂടിയത്. എന്നാല്‍ കഴിഞ്ഞ ദിവസം സംഭവിച്ചതാണെന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.

തെലുങ്ക് മാധ്യമം
ഏതോ തെലുങ്ക് മാധ്യമത്തില്‍ മുമ്പ് വന്ന വാര്‍ത്തയാണ് സുകന്യയുടേതെന്ന രീതിയില്‍ മലയാളികള്‍ ആഘോഷിച്ചത്.

സിനിമ ലോകവും
ഇത്തരം അസത്യ പ്രചരണങ്ങള്‍ക്കെതിരെ സിനിമ ലോകവും സുകന്യക്ക് പിന്നില്‍ അണിനിരക്കുന്നെന്നാണ് സൂചന.

കരിയര്‍
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെ ഒരു നടിയുടെ കരിയറാണ് നശിപ്പിക്കപ്പെട്ടത്.












Click it and Unblock the Notifications