കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17-ാമത് ലോക്സഭ: പുതിയ അംഗങ്ങളില്‍ സുഖ്ബീര്‍ സിംഗ് ബാദല്‍, സണ്ണി ഡിയോള്‍ അടക്കമുള്ളവര്‍ രണ്ടാം ദിവസം സത്യപ്രതിജ്ഞ ചെയ്തു

  • By S Swetha
Google Oneindia Malayalam News

ദില്ലി: ശിരോമണി അകാലിദള്‍ മേധാവി സുഖ്ബീര്‍ സിംഗ് ബാദല്‍, നടന്‍ സണ്ണി ഡിയോള്‍, ആം ആദ്മി പാര്‍ട്ടിയുടെ ഏക എംപി ഭഗവന്ത് മാന്‍ എന്നിവര്‍ 17ാമത് ലോക്‌സഭയിലേക്ക് രണ്ടാം ദിവസം സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കര്‍ തസ്തികയിലേക്ക് എന്‍ഡിഎയുടെ നോമിനിയായി പ്രഖ്യാപിച്ച ബിജെപി എംപി ഓം ബിര്‍ള സത്യപ്രതിജ്ഞ ചെയ്യാന്‍ സഭയില്‍ പ്രവേശിച്ചപ്പോള്‍ വന്‍ കരഘോഷമുണ്ടായി. ഐയുഡിഎഫ് നേതാവ് ബദ്രുദ്ദീന്‍ അജ്മല്‍, മുന്‍ കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, പ്രീനീത് കാര്‍, ശശി തരൂര്‍ തുടങ്ങിയവരും കന്നി സമ്മേളനത്തിന്റെ രണ്ടാം ദിവസം സത്യപ്രതിജ്ഞ ചെയ്തു.

മുര്‍സിയുടെ മരണം കൊലപാതകം; അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ബ്രദര്‍ഹുഡ്മുര്‍സിയുടെ മരണം കൊലപാതകം; അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ബ്രദര്‍ഹുഡ്

ജീന്‍സും വെള്ള ഷര്‍ട്ടും ബ്ലേസറും ധരിച്ച സണ്ണി ഡിയോള്‍ ബെഞ്ചുകളില്‍ നിന്നുയര്‍ന്ന 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യത്തിനിടെ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കിടെ സണ്ണിക്ക് ചെറുതായി നാക്ക് ഉളുക്കി. 'രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും ഉയര്‍ത്തിപ്പിടിക്കുക'' എന്നതിനുപകരം ''രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും തടഞ്ഞുവയ്ക്കുക'' എന്നാണ് ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപി ആദ്യം പറഞ്ഞത്. പിന്നീട് അദ്ദേഹം തന്നെ അത് വേഗത്തില്‍ ശരിയാക്കി.

sukhbir-singh-badal

'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യമുയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത മന്നും ബെഞ്ചുകളിലെ അംഗങ്ങളും തമ്മില്‍ ചെറിയ രീതിയില്‍ വാക്കു തര്‍ക്കമുണ്ടായി. 'വാഹെ ഗുരുജി കാ ഖല്‍സ, വഹെ ഗുരുജി ഡി ഫത്തേഹ്' എന്ന സിഖ് മത മന്ത്രത്തോടെ ബാദല്‍ സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധിയടക്കമുള്ള കേരള എം.പിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവധിയിലായിരുന്ന ശശി തരൂറും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

d5lq35vuuaawuiu-


പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യ കൗര്‍ തലപ്പാവണിഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്തത്. മകന്‍ കാര്‍ത്തി ചിദംബരം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം സ്പീക്കര്‍ ഗാലറിയില്‍ ഇരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ സത്യപ്രതിജ്ഞയോടെയാണ് 17-ാമത് ലോക്സഭയുടെ കന്നി സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചത്.

English summary
Sukhbir Sing Badal and Sunny Deol takes oath as Lok Saha members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X