കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഖോയ് വിമാനം:വ്യോമസേന വിമാനത്തിനുള്ള തിരച്ചിൽ അവസാനിപ്പിക്കുന്നു!തുടരണമെന്ന് ബന്ധുക്കൾ,പ്രതീക്ഷ!!

Google Oneindia Malayalam News

ഗുവാഹത്തി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍വച്ച് കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ നീക്കം. എന്നാല്‍ മെയ് 23ന് രണ്ട് വ്യോമ സേനാ ജീവനക്കാരുമായി കാണാതായ സുഖോയ് വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ‌ അവസനാപ്പിക്കരുതെന്ന ആവശ്യവുമായി മലയാളി പൈലറ്റ് അച്യുത് ദേവിന്‍റെ മാതാപിതാക്കൾ വ്യോമസേനാ അധികൃതരെ സമീപിച്ചിട്ടുണ്ട്. എന്നാൽ തിരച്ചിൽ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വ്യോമസേനയുടെ ഔദ്യോഗികമായ അറിയിപ്പ് പുറത്തുവന്നിട്ടില്ല.

മെയ് 23ന് അസമിലെ തേസ്പൂരിൽ നിന്ന് രണ്ട് വ്യോമസേനയുടെ ഉദ്യോഗസ്ഥരുൾപ്പെട്ട വ്യോമസേനയുടെ സുഖോയ് 30 വിമാനം ഇന്ത്യ- ചൈന അതിർത്തിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. അപകടം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ- ചൈന അതിർത്തിയിലെ വനത്തിനുള്ളില്‍ നിന്ന് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. നാല് ദിവസത്തിന് ശേഷം സ്ഥലത്തെത്തിയ സൈന്യമാണ് ബ്ലാക്ക് ബോക്സ് ഉൾപ്പെ‍ടെയുള്ളവ കണ്ടെടുത്തത്. എന്നാൽ അപകടത്തിൽപ്പെട്ട വ്യോമ സേനാ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

വിമാനം കത്തിയമർന്നു

വിമാനം കത്തിയമർന്നു

എന്‍ജിന്‍ തകരാറാണ് വിമാനം അപകടത്തിൽപ്പെ
ടാന്‍ കാരണമെന്നായിരുന്നു വ്യോമസേനയുടെ പ്രാഥമിക നിഗമനം എന്നാൽ കത്തിയമർന്ന വിമാനത്തിൽ നിന്ന് പൈലറ്റുമാർ ഇജക്ഷന്‍ നടത്തി രക്ഷപ്പെട്ടിട്ടില്ലെന്ന വിവരമാണ് വ്യോമസേന മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്.

തിരച്ചിൽ അവസാനിപ്പിക്കരുത്

തിരച്ചിൽ അവസാനിപ്പിക്കരുത്

അപകടത്തില്‍പ്പെട്ട സുഖോയ് വിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്തുന്നതുവരെ തിരച്ചിൽ അവസാനിപ്പിക്കരുതെന്നും, ഇജക്ഷൻ നടത്തി പൈലറ്റുമാർ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്നുമാണ് മലയാളി പൈലറ്റിന്റെ കുടുംബാംഗങ്ങൾ വ്യോമസേന അധികൃതർക്ക് മുമ്പില്‍ വച്ച ആവശ്യം.

തിരച്ചിൽ തുടർന്നിട്ട് ഫലമില്ല

തിരച്ചിൽ തുടർന്നിട്ട് ഫലമില്ല

വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും തിരച്ചിൽ തുടരുന്നത് കൊണ്ട് ഫലമില്ലെന്നാണ് വ്യോമസേനാ വൃത്തങ്ങളിൽ നിന്നുള്ള വിവരം. എന്നാൽ ബ്ലാക് ബോക്സ് ലഭിച്ചതോടെ തിരച്ചിൽ അവസാനിപ്പിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

രക്ഷപ്പെടാനുള്ള സാധ്യത

രക്ഷപ്പെടാനുള്ള സാധ്യത

റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയ 240 സുഖോയ് 30 വിമാനങ്ങളിൽ ഏഴെണ്ണം ഇതിനകം തന്നെ തകർന്നുവീണിരുന്നു. സുഖോയ് വിമാനങ്ങൾക്ക് എൻജിൻ തകരാറുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അപകടത്തില്‍പ്പെട്ട വിമാനങ്ങളില്‍ നിന്ന് ഇജക്ഷൻ നടത്തിയ പൈലറ്റുമാർ പാരച്യൂട്ടിൽ രക്ഷപ്പെട്ട സംഭവങ്ങൾ ഉണ്ടായതാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്.

വിമാനത്തിന് സാങ്കേതിക തകരാര്‍

വിമാനത്തിന് സാങ്കേതിക തകരാര്‍

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകർന്നുവീണതെന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 172 കിലോമീറ്റർ അകലെയാണ് തേസ്പൂർ വ്യോമസേനാ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയ 240 സുഖോയ് 30 യുദ്ധവിമാനങ്ങളിൽ എട്ടെണ്ണം ഇതിനകം തകർന്നുവീണിട്ടുണ്ട്.

റഷ്യ ഇന്ത്യയെ കബളിപ്പിച്ചു !!

റഷ്യ ഇന്ത്യയെ കബളിപ്പിച്ചു !!

ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന 240 സുഖോയ് വിമാനങ്ങള്‍ റഷ്യയുമായുള്ള 12 ബില്യൺ ഡോളറിൻറെ കരാറിന്മേൽ വാങ്ങിയതാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്നുള്ള ലൈസൻസിന്‍റെ അടിസ്ഥാനത്തിലാണ് സുഖോയ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സുഖോയ് വിമാനങ്ങളുടെ എൻജിൻ തകരാറ് സംഭവിച്ചതായി 69 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

റ‍ഡാർ ബന്ധം നഷ്ടമായി

റ‍ഡാർ ബന്ധം നഷ്ടമായി

മെയ് 23ന് രാവിലെ 10.30ഓടെ രണ്ട് വൈമാനികരുമായി അസമിലെ തേസ്പൂരിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എന്ന യുദ്ധ വിമാനമാണ് കാണാതായത്. രാവിലെ 11.30 ഓടെ വിമാനത്തിന്‍റെ റഡ‍ാർ, റേഡിയോ ബന്ധം നഷ്ടമാകുകയായിരുന്നു. വ്യോമസേനയുടെ 240 സുഖോയ് വിമാനങ്ങളിൽ ഏഴ് വിമാനങ്ങള്‍ ഇതിനകം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

English summary
The Airforce authorities have reportedly decided to end the search operations for a Sukhoi fighter plane that went missing a week ago with two pilots on board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X