ബ്രാഹ്മോസ് മിഷന് അന്തരിച്ച ഭാര്യയ്ക്ക് സമര്‍പ്പിച്ച് മലയാളിയായ പ്രശാന്ത് നായര്‍
ചരിത്രദൗത്യം നിര്‍വ്വഹിച്ച് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പറത്തിയ സുഖോയ് പൈലറ്റ് പ്രശാന്ത് നായര്‍ തന്റെ വിജയം ഭാര്യയ്ക്ക് സമര്‍പ്പിച്ചു. വ്യേമസേനാ വിഭാഗത്തിലെ വിങ് കമാന്ററായ പ്രശാന്തിന്റെ ഭാര്യ ഡോ. രേഖ 2014 ലാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്.

ജൂണ്‍ 25 നാണ് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് അമേരിക്കയുടെ F16 പോര്‍വിമാനത്തേക്കാള്‍ മുന്നിലാണ്. 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസ് മിസൈല്‍ ചിറകിലേറ്റി സുഖോയ് വിമാനം പറത്തിയത് വിങ് കമാന്‍ഡര്‍ പ്രശാന്തും കോ-പൈലറ്റ് എംഎസ് രാജുവും ചേര്‍ന്നുള്ള സഖ്യമാണ്. ബെംഗളൂരു വ്യോമസേനാ കേന്ദ്രത്തിലെ പൈലറ്റുമാരണ് ഇരുവരും.

45 മിനിട്ട് നീണ്ടു നിന്ന പരീക്ഷ പറക്കല്‍ ലോകശക്തികള്‍ക്കിടയില്‍ പോലും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഇതോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആദ്യത്തെ ബഹുമതിയ്ക്ക് ഇന്ത്യ അര്‍ഹമായി. വെടിയുണ്ടയേക്കാള്‍ വേഗതയേറിയതാണ് മിസൈല്‍. മണിക്കൂറില്‍ 3,600 കിലോമീറ്റര്‍ ആണ് വേഗത.

17 വര്‍ഷമായി വ്യോമസേന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രശാന്ത് ഗുരുവായൂര്‍ സ്വദേശിയാണ്. 9 വര്‍ഷം മുന്‍പാണ് പ്രശാന്തും മീരയും വിവാഹിതരായത്. മകള്‍ പ്രശസ്തിയ്ക്ക് ഇപ്പോള്‍ 9 വയസ്സ്. വ്യോമസേനാ വിഭാഗത്തിലെ ചരിത്രദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ പലപ്പോഴും പ്രശാന്തിന് അവസരം ലഭിച്ചിട്ടുണ്ട്. മീരയുടെ മരണത്തിനു ശേഷം പ്രശാന്ത് നിര്‍ഹിക്കുന്ന ദൗത്യമായിരുന്നു ബ്രാഹ്മോസ് മിഷന്. തന്റെ വിജയത്തില്‍ മീര സന്തോഷിക്കുന്നുണ്ടായിരിക്കും എന്നും പ്രശാന്ത് പറഞ്ഞു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications