കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാഹ്മോസ് മിഷന്‍ അന്തരിച്ച ഭാര്യയ്ക്ക് സമര്‍പ്പിച്ച് മലയാളിയായ പ്രശാന്ത് നായര്‍

  • By Neethu
Google Oneindia Malayalam News

ചരിത്രദൗത്യം നിര്‍വ്വഹിച്ച് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പറത്തിയ സുഖോയ് പൈലറ്റ് പ്രശാന്ത് നായര്‍ തന്റെ വിജയം ഭാര്യയ്ക്ക് സമര്‍പ്പിച്ചു. വ്യേമസേനാ വിഭാഗത്തിലെ വിങ് കമാന്ററായ പ്രശാന്തിന്റെ ഭാര്യ ഡോ. രേഖ 2014 ലാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്.

oi-prashanth2

ജൂണ്‍ 25 നാണ് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചത്. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് അമേരിക്കയുടെ F16 പോര്‍വിമാനത്തേക്കാള്‍ മുന്നിലാണ്. 2.5 ടണ്‍ ഭാരമുള്ള ബ്രഹ്മോസ് മിസൈല്‍ ചിറകിലേറ്റി സുഖോയ് വിമാനം പറത്തിയത് വിങ് കമാന്‍ഡര്‍ പ്രശാന്തും കോ-പൈലറ്റ് എംഎസ് രാജുവും ചേര്‍ന്നുള്ള സഖ്യമാണ്. ബെംഗളൂരു വ്യോമസേനാ കേന്ദ്രത്തിലെ പൈലറ്റുമാരണ് ഇരുവരും.

oi-prashanth3

45 മിനിട്ട് നീണ്ടു നിന്ന പരീക്ഷ പറക്കല്‍ ലോകശക്തികള്‍ക്കിടയില്‍ പോലും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഇതോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആദ്യത്തെ ബഹുമതിയ്ക്ക് ഇന്ത്യ അര്‍ഹമായി. വെടിയുണ്ടയേക്കാള്‍ വേഗതയേറിയതാണ് മിസൈല്‍. മണിക്കൂറില്‍ 3,600 കിലോമീറ്റര്‍ ആണ് വേഗത.

oi-prashanth4

17 വര്‍ഷമായി വ്യോമസേന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രശാന്ത് ഗുരുവായൂര്‍ സ്വദേശിയാണ്. 9 വര്‍ഷം മുന്‍പാണ് പ്രശാന്തും മീരയും വിവാഹിതരായത്. മകള്‍ പ്രശസ്തിയ്ക്ക് ഇപ്പോള്‍ 9 വയസ്സ്. വ്യോമസേനാ വിഭാഗത്തിലെ ചരിത്രദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ പലപ്പോഴും പ്രശാന്തിന് അവസരം ലഭിച്ചിട്ടുണ്ട്. മീരയുടെ മരണത്തിനു ശേഷം പ്രശാന്ത് നിര്‍ഹിക്കുന്ന ദൗത്യമായിരുന്നു ബ്രാഹ്മോസ് മിഷന്‍. തന്റെ വിജയത്തില്‍ മീര സന്തോഷിക്കുന്നുണ്ടായിരിക്കും എന്നും പ്രശാന്ത് പറഞ്ഞു.
English summary
Wg Cdr Prashanth created military aviation history on June 25, when he successfully carried out the first flight of frontline fighter Sukhoi (Su-30MKI) fitted with supersonic cruise missile BrahMos. His buddy Wg Cdr M S Raju, was the co-pilot, playing the role of a Flight Test Engineer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X