Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലിൽ ഭരണ തകർച്ചയിൽ സുഖ്‌വീന്ദർ സുഖു സർക്കാർ; പാഴായിപ്പോയ വാഗ്ദാനങ്ങളും

അധികാരത്തിലേറുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ കടുത്ത വിമർശനങ്ങളാണ് ഹിമാചൽ പ്രദേശിലെ സുഖ്‌വീന്ദർ സിംഗ് സുഖു സർക്കാരിന് നേരെ ഉയരുന്നത്. സംസ്ഥാനത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് പ്രഖ്യാപിച്ച് ഭരണത്തിലേറിയ കോൺഗ്രസ് സർക്കാർ സമ്പൂർണപരാജയമാണെന്നും നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നുമാണ് വിമർശനം കടുക്കുന്നത്.

സുപ്രധാന വാഗ്ദാനങ്ങൾ പലതും നടപ്പാക്കിയില്ല

അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്നും തൊഴിലില്ലായ്മ പരിഹരിക്കുമെന്നും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങളുമായിട്ടായിരുന്നു സുഖ്‌വീന്ദർ സിംഗ് സുഖു സർക്കാർ അധികാരമേറ്റത്. എന്നാൽ ഇവയിൽ പലതും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. ഇതിൽ പ്രധാനമാണ് തൊഴിലില്ലായ്മ വേതനം. കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു തൊഴിൽ രഹിതരായ യുവാക്കൾക്ക് നിശ്ചിത തുക വേതനമായി നൽകുമെന്നത്. എന്നാൽ പദ്ധതി ഇതുവരേയും അർത്ഥവത്തായ രീതിയിൽ യാഥാർത്ഥ്യമാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഗ്രാമീണ മേഖലയിലെ റോഡുകൾ ബന്ധിപ്പിച്ച് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുമെന്നൊക്കെയുള്ള വാഗ്ദാനങ്ങളിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

sukhvinder-

ഭരണപരാജയങ്ങൾ

വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്ന് മാത്രമല്ല,സുഖ്‌വീന്ദർ സർക്കാർ ഭരണത്തിലും വലിയ പരാജയമാണെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അവശ്യ സേവനങ്ങൾ ഒരുക്കാൻ പോലും സർക്കാരിന് സാധിച്ചിട്ടില്ല. ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ വലിയ കുറവുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഭരണതലത്തിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചകൾ സ്ഥിതി കൂടുതൽ വഷളാകാൻ കാരണമായി. മാത്രമല്ല മുഖ്യമന്ത്രി എന്ന നിലയിൽ സുഖ്‌വീന്ദർ സിംഗ് സുഖുവും പരാജയമാണെന്ന വിലയിരുത്തലുകളും ശക്തമാണ്. മുൻകൂട്ടി നടപടികൾ കൈകൊള്ളുന്നതിന് പകരം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പ്രതികരിക്കുന്ന രീതിയാണ് മുഖ്യമന്ത്രി പിന്തുടരുന്നതെന്നാണ് വ്യാപകമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഷിംലയിൽ ജനസംഖ്യാപരമായ മാറ്റത്തിനുള്ള ശ്രമങ്ങൾ

അനധികൃതമായ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ഷിംലയിൽ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. അനധികൃത നിർമാണങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കണ്ണടക്കുകയാണെന്നും പുറത്തുനിന്നുള്ളവർക്ക് കടന്ന് കയറാൻ അവസരം ഒരുക്കി നഗരത്തിന്റെ ജനസംഖ്യ ഘടനയിൽ തന്നെ മാറ്റം വരുത്തുകയാണ് സർക്കാർ ചെയ്തതെന്നുമാണ് പ്രതിഷേധക്കാർ ആരോപിച്ചത്. ഇത്തരം ആരോപണങ്ങൾ സർക്കാർ തള്ളിയെങ്കിലും പ്രദേശത്തിന്റെ സാംസ്കാരികവും ജനസംഖ്യാപരവുമായ പൈതൃകം സംരക്ഷിക്കാൻ ഭരണകുടത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന വിമർശനങ്ങളാണ് പ്രദേശവാസികൾ ഉയർത്തുന്നത്. ഷിംലയുടെ സാമൂഹിക ഘടനയ്ക്ക് വെല്ലുവിളിയാകുന്ന ഇത്തരം നീക്കങ്ങൾ ആശങ്ക ഉയർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

സഭയിൽ ഉറങ്ങുന്ന മുഖ്യമന്ത്രി

നിയമസഭയിൽ ഉറങ്ങിക്കൊണ്ടിരുന്ന മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതുൾപ്പെടെ സംസ്ഥാനത്തെ സുപ്രധാന വിഷയങ്ങൾ ചർച്ചയാകുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഉറക്കം. ഇത് വലിയ വിമർശനത്തിനാണ് വഴി വെച്ചത്. ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെ സമീപനം കൂടിയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിലൂടെ വ്യക്തമായതെന്നാണ് വിമർശനങ്ങൾ ഉണ്ടായത്. അധ്യാപകർ, ആരോഗ്യപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാതിരുന്നത് സർക്കാരിന്റമേലുള്ള ജനവിശ്വാസം നഷ്ടപ്പെടാൻ തന്നെ കാരണമായെന്നും വിലയിരുത്തലുകൾ ഉണ്ട്.

ലഹരി പിടിമുറുക്കുന്നു

സംസ്ഥാനത്ത് ലഹരി പിടിമുറുക്കുമ്പോൾ പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടാൻ സർക്കാരിന് സാധിക്കുന്നതില്ലെന്നാണ് മറ്റൊരു പ്രധാന വിമർശനം. കുളു, മണാലി, മാണ്ഡി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തന്നെ മയക്കുമരുന്ന് കടത്ത് കൂടുതൽ വ്യാപകമായിട്ടുണ്ട്. യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചതോടെ ക്രിമിനൽ കേസുകളും കുത്തനെ ഉയർന്നു.

ക്രമസമാധാനപാലനത്തിനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് മന്ദഗതിയിലാണ്. മാത്രമല്ല പുനഃരധിവാസ നടപടികൾ അപര്യാപ്തമായി തുടരുകയാണ്. പ്രതിസന്ധി നേരിടുന്നതിൽ കടുത്ത നിഷ്ക്രിയത്വമാണ് സർക്കാർ പുലർത്തുന്നത്. പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലെന്നത് സംസ്ഥാനത്തെ യുവതലമുറയുടെ ഭാവി തന്നെ ഇരുട്ടിലാക്കും.

സമ്പൂർണ പരാജയം

സുഖ്‌വീന്ദർ സിംഗ് സുഖു സർക്കാർ ഇത്തരത്തിൽ സമ്പൂർണ പരാജയമാണെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടുവെന്നുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അനധികൃത നിർമാണങ്ങൾ, മയക്കുമരുന്ന് ഭീഷണി, ശമ്പള പ്രതിസന്ധി തുടങ്ങി പല വിഷയങ്ങളിലും കാര്യക്ഷമമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ആഘാതം പേറുകയാണ് സംസ്ഥാനത്തെ യുവാക്കൾ. ജനങ്ങൾക്ക് മുഖ്യമന്ത്രിയിലും സർക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് പൊതുജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ഈ അതൃപ്തികളിലൂടെ വ്യക്തമാകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+