കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ ട്വിസ്റ്റ്; മുഖ്യമന്ത്രിയായി സുഖു എത്തിയേക്കും... പ്രതിഭ സിങിന് പിന്തുണയില്ല

Google Oneindia Malayalam News

ഷിംല: മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിങ് സുഖുവിനാണ് സാധ്യത. നേരത്തെ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ച സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന് എംഎല്‍എമാരുടെ മതിയായ പിന്തുണയില്ലാത്തതിനാലാണ് സുഖുവിലേക്ക് ഹൈക്കമാന്റ് തിരിയുന്നത്. സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും ഇദ്ദേഹത്തിനാണ് എന്നാണ് വിവരം. വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

h

വെള്ളിയാഴ്ച മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്നിരുന്നു. ഇതിന് തൊട്ടുമുമ്പാണ് പ്രതിഭാ സിങ് മുഖ്യമന്ത്രി പദത്തില്‍ അവകാശവാദം ഉന്നയിച്ചത്. തന്റെ ഭര്‍ത്താവും മുന്‍ മുഖ്യമന്ത്രിയുമായ വീര്‍ഭദ്രസിങിന്റെ പേര് ഉപയോഗിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അവഗണിക്കുന്നത് വലിയ ദുരന്തമാകുമെന്നുമായിരുന്നു പ്രതിഭയുടെ വാക്കുകള്‍.

ഉണ്ണി മുകുന്ദന്‍ എന്റെ ഭാര്യയുടെ മാതാപിതാക്കളെ ഇറക്കിവിട്ടു; വീണ്ടും ബാല, എല്ലാവരും ചതിക്കുന്നുഉണ്ണി മുകുന്ദന്‍ എന്റെ ഭാര്യയുടെ മാതാപിതാക്കളെ ഇറക്കിവിട്ടു; വീണ്ടും ബാല, എല്ലാവരും ചതിക്കുന്നു

എന്നാല്‍ ജയിച്ച 40 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയില്‍ പ്രതിഭാ സിങിനോട് താല്‍പ്പര്യമുള്ളവര്‍ കുറവാണ്. ഇതാണ് അവര്‍ക്ക് തിരിച്ചടിയായത്. തുടര്‍ന്ന് ഹൈക്കമാന്റിന്റെ ശ്രദ്ധ സുഖ്‌വീന്ദര്‍ സിങിലേക്കാണ് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ നാല് വാഹനങ്ങളും ദിലീപിന്റേതല്ല; നടി ആക്രമിക്കപ്പെട്ട വാഹനം ഉടമയ്ക്ക് കിട്ടി, പക്ഷേ...ആ നാല് വാഹനങ്ങളും ദിലീപിന്റേതല്ല; നടി ആക്രമിക്കപ്പെട്ട വാഹനം ഉടമയ്ക്ക് കിട്ടി, പക്ഷേ...

സുഖ്‌വീന്ദര്‍ സിങ് സുഖുവിന് 25 എംഎല്‍എമാരുടെ പിന്തുണയുണ്ട്. സ്വതന്ത്രരും അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തുവന്നിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പിന്നിലുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്കയും സുഖ്‌വീന്ദര്‍ സിങ് സുഖുവും ആയിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ എന്‍എസ്‌യുഐയിലൂടെ രാഷ്ട്രീയരംഗത്തിറങ്ങിയ നേതാവാണ് സുഖു.

2000ത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. ഷിംലയിലെ ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു. നിയമ ബിരുദ ധാരിയാണ്. മൂന്ന് തവണ ഹാമിര്‍പൂര്‍ ജില്ലയിലെ നദായുന്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ വ്യക്തിയാണ്.

അതേസമയം, കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയെയും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. മാധ്യമപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം പിന്നീട് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അഞ്ചാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

English summary
Sukhwinder Singh Sukhu Likely to be Elected As Himachal Pradesh Chief Minister Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X