സുഖ്മയില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്, നില ഗുരുതരം!!
പരിക്കേറ്റ അഞ്ച് ജവാന്മാരില്‍ മൂന്ന് ജവാന്മാരുടെ നില ഗുരുതരമാണ്
റായ്പൂര്‍: ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. ദക്ഷിണ സുക്മയിലാണ് സിആര്‍പിഎഫ് ജവാന്മാരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ജവാന്മാരെ ഹെലികോപ്റ്ററുകളില്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ചിന്താഗുഫ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശത്ത് മാവോയിസ്റ്റുകളും ജവാന്മാരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നുവെന്നാണ് ഡിഐജി വ്യക്തമാക്കുന്നത്. പ്രത്യേക ദൗത്യസേന, ജില്ലാ റിസര്‍വ് ഗാര്‍ഡ്, കോബ്ര എന്നീ സേനകള്‍ സംയുക്തമായി നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയാണ് ചിന്തഗുഫ പ്രദേശത്തുനിന്ന് 500 കിലോമീറ്റര്‍ അകലെ വച്ച് ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. സേനയുടെ സാന്നിധ്യം മനസ്സിലാക്കിയ മാവോയിസ്റ്റുകള്‍ വെടിവെയ്പ് ആരംഭിച്ചതോടെ സേനയും തിരിച്ചടി നല്‍കി.