കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യു വരിച്ച ജവാന്‍റെ കുടുംബത്തിന് ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത! മഹാനന്‍മ! കൈയ്യടി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
Pulwama : ജവാന്‍റെ കുടുംബത്തിന് ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത | Oneindia Malayalam

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരില്‍ ഒരാളാണ് കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ എച്ച് ഗുരു. ദരിദ്ര കുടുംബത്തില്‍ ജനിച്ച് പിറന്ന നാടിനെ സംരക്ഷിക്കാനായി പോയവന്‍. 10 വര്‍ഷമെങ്കിലും രാജ്യത്തിന് വേണ്ടി പോരാടണമെന്ന് ആഗ്രഹിച്ച ഗുരുവിന് പക്ഷേ തന്‍റെ പല ആഗ്രഹങ്ങളും ബാക്കിയാക്കി മടങ്ങേണ്ടി വന്നു.

ഗുരുവിന്‍റെ സംസ്കാരം നടത്താന്‍ പോലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഭൂമി ഉണ്ടായിരുന്നില്ല. ഗുരുവിന്‍റെ കുടുംബത്തിന്‍റേയും അവസ്ഥയറിഞ്ഞ് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യയുമായ സുമലത. മലേഷ്യയില്‍ വെച്ചാണ് ജവാന്‍റെ കുടുംബത്തിന് സുമലത തന്‍റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ചത്. വിവരങ്ങളിലേക്ക്

10 ദിവസത്തെ അവധി

10 ദിവസത്തെ അവധി

കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ എച്ച് ഗുരു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ജനിച്ചത്. അലക്ക് കട നടത്തുന്ന ഹെന്നയ്യയുടേയും ചിക്കോലമ്മയുടേയും മൂത്ത മകന്‍. ഫബ്രവരി 10 നായിരുന്നു അവധിക്കെത്തിയ ഗുരു ജമ്മുവിലേക്ക് മടങ്ങിത്.

ഭാര്യ ഗര്‍ഭിണി

ഭാര്യ ഗര്‍ഭിണി

ജമ്മുവിലേക്ക് ഗുരു മടങ്ങുമ്പോള്‍ ഭാര്യ കലവതി അപ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു. 10 മാസം മുന്‍പാണ് കലവതിയെ ഗുരു വിവാഹം ചെയ്തത്. കലാവതി ബിരുദധാരിയാണ്. ഭാര്യയെ എംഎയ്ക്ക് വിടാനുള്ള ഒരുക്കത്തിലായിരുന്നു ഗുരു.

 സിആര്‍പിഎഫില്‍

സിആര്‍പിഎഫില്‍

2011 ലായിരുന്നു ഗുരു സിആര്‍പിഎഫില്‍ ചേര്‍ന്നത്. ജമ്മുവില്‍ പോസ്റ്റിങ്ങ് ലഭിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന് ജാര്‍ഖണ്ഡിലായിരുന്നു ജോലി ചെയ്തിരുന്നത്. സൈന്യത്തില്‍ ആണെന്നല്ലാതെ സിആര്‍പിഎഫിലാണ് മകന്‍ എന്നത് മാതാപിതാക്കള്‍ക്ക് അറിയുക പോലുമുണ്ടായിരുന്നില്ല.

 രാജ്യത്തിന് വേണ്ടി

രാജ്യത്തിന് വേണ്ടി

മാസങ്ങള്‍ക്ക് ശേഷം മാത്രമായിരുന്നു മകന്‍ അതിര്‍ത്തി രക്ഷാസേനയില്‍ ചേര്‍ന്ന വിവരം കുടുംബത്തിന് അറിയുന്നത്. മകനോട് പല തവണ മടങ്ങിവരാന്‍ ചിക്കോലമ്മ ആവശ്യപ്പെട്ടിരുന്നത്രേ. എന്നാല്‍ താന്‍ സുരക്ഷിതനാണെന്നും ഭയക്കേണ്ടതില്ലെന്നുമായിരുന്നു അമ്മയെ ഗുരു സമാധാനിപ്പിച്ചിരുന്നത്.

 10 വര്‍ഷം കൂടി

10 വര്‍ഷം കൂടി

ലീവിന് വന്ന് മടങ്ങുമ്പോഴും തന്‍റെ ആഗ്രഹങ്ങളെ കുറിച്ച് മകന്‍ വാചാലനായിരുന്നു, 10 വര്‍ഷം കൂടി മകന്‍ സൈന്യത്തില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു, അവനത് കഴിഞ്ഞില്ല, എന്നാല്‍ തനിക്ക് അതില്‍ വിഷമമില്ല, ഗുരുവിന്‍റെ പിതാവ് ഹൊന്നയ്യ പറയുന്നു.

 സൈന്യത്തിന്‍റെ ഭാഗമാക്കണം

സൈന്യത്തിന്‍റെ ഭാഗമാക്കണം

കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് ഒരു അപേക്ഷ മാത്രമേയുള്ളൂ, തന്‍റെ ഇളയ മകനെ കൂടി സൈന്യത്തിന്‍റെ ഭാഗമാക്കണം ഹൊസന്നയ്യ പറയുന്നു. ഹോംഗാര്‍ഡ് ആയി ജോലി ചെയ്ത് വരികയാണ് ഗുരുവിന്‍റെ അനിയന്‍ ആനന്ദ്.

 ഒരു കിലോമീറ്റര്‍ അകലെ

ഒരു കിലോമീറ്റര്‍ അകലെ

ആനന്ദിനെ മാത്രമല്ല, തന്‍റെ ചെറുമക്കളേയും സൈന്യത്തില്‍ വിടണമെന്ന് തന്നെയാണ് ഇപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്നത്, ഗുരുവിന്‍റെ അമ്മ ഹൊന്നയ്യയെ പിന്താങ്ങി. ജന്‍മാനട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ഗുരുവിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്.

 ഒരുതുണ്ട് ഭൂമിയില്ല

ഒരുതുണ്ട് ഭൂമിയില്ല

സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഗുരുവിന് ഇല്ലെന്ന് അറിഞ്ഞതോടെ ഗുരുവിനും കുടുംബത്തിനും ഭൂമി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടി സുമലത. അരയേക്കര്‍ ഭൂമിയാണ് നടി കുടുംബത്തിന് വാഗ്ദാനം ചെയ്തത്.

 50 സെന്റ്

50 സെന്റ്

അന്ത്യവിശ്രമത്തിനായുള്ള സ്ഥലമായിരുന്നു നടി ആദ്യം നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ ആ സ്ഥലം നല്‍കിയ സാഹചര്യത്തില്‍ കൃഷിയോഗ്യമായ 50 സെന്‍റ് ഭൂമി നല്‍കുകയാണെന്ന് സുമലത വ്യക്തമാക്കി.

 ഷൂട്ടിങ്ങ് തിരക്കില്‍

ഷൂട്ടിങ്ങ് തിരക്കില്‍

ജലസേചന സൗകര്യമുള്ള ഭൂമിയാണ് നടി ഗുരുവിന്‍റെ കുടുംബത്തിന് നല്‍കിയിരിക്കുന്നത്. മലേഷ്യയില്‍ മകനൊപ്പം ഷൂട്ടിങ്ങ് തിരക്കിലായിരുന്നു സുമലത. സൈനികന്‍റെ വേര്‍പാട് അറിഞ്ഞതോടെ ഭൂമി വാഗ്ദാനം ചെയ്യുകയായുരുന്നു.

 വീട് സന്ദര്‍ശിക്കും

വീട് സന്ദര്‍ശിക്കും

കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്ന് നടി വ്യക്തമാക്കി. മലേഷ്യയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ഗുരുവിന്‍റെ വീട് സന്ദര്‍ശിക്കുമെന്നും സുമലത പറഞ്ഞു. നടിയുടെ നടപടക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
ഗുരുവിന്‍റെ ഭാര്യ കലാവതിക്ക് കര്‍ണാടക സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്.

English summary
Sumalatha Ambareesh offers land to martyr’s kin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X