കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യയില്‍ സുമലത മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്... തുറന്ന് പറഞ്ഞ് താരം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ സൂപ്പര്‍ താരം അംബരീഷിന്റെ ഭാര്യ സുമലത മത്സരിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പ്. പ്രധാനമായും മാണ്ഡ്യയില്‍ മത്സരിക്കുന്നതിലാണ് പ്രതിസന്ധി. അതേസമയം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് സുമലത. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ജെഡിഎസ്സുമായും കോണ്‍ഗ്രസിന് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.

പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ സംസ്ഥാനത്ത് എത്തുമെന്ന് വ്യക്തമായിരിക്കുകയാണ്. പ്രധാനമായും സുമലതയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അദ്ദേഹം തീരുമാനമെടുക്കും. സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയെ കുറിച്ചും അദ്ദേഹം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. കുമാരസ്വാമിയെയും ദേവഗൗഡയെയും കാണുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

സുമലതയുടെ പരാതി

സുമലതയുടെ പരാതി

താന്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്ന് സുമലത പറയുന്നത്. ഇക്കാര്യത്തില്‍ അവര്‍ പരസ്യമായി നീരസം അറിയിച്ചിരിക്കുകയാണ്. സീറ്റ് നല്‍കുന്നുണ്ടെങ്കില്‍ മാണ്ഡ്യയില്‍ തന്നെ നല്‍കണം. അല്ലെങ്കില്‍ താന്‍ മത്സരിക്കുന്നില്ലെന്നും സുമലത വ്യക്തമാക്കി. അതേസമയം മാണ്ഡ്യയിലെ കോണ്‍ഗ്രസ് നേതാക്കളോട് താന്‍ മത്സരിക്കുന്നതിനെ കുറിച്ച് അഭിപ്രായം തേടിയിട്ടുണ്ട് സുമലത.

കോണ്‍ഗ്രസിന്റെ നിര്‍ദേശം

കോണ്‍ഗ്രസിന്റെ നിര്‍ദേശം

കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗളൂരു നോര്‍ത്തിലോ സൗത്തിലോ മത്സരിക്കാനാണ് സുമലതയോട് ആവശ്യപ്പെട്ടത്. ബെംഗളൂരു നോര്‍ത്തില്‍ അനന്ത്കുമാറിന്റെ മരണത്തില്‍ സഹതാപ തരംഗം വോട്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. സുമലത മത്സരിച്ചാല്‍ അംബരീഷിന്റെ സൂപ്പര്‍ താരപദവിയും അദ്ദേഹത്തിന്റെ വിയോഗവും ഭാര്യയെന്ന നേട്ടവും സുമലതയ്ക്ക് ലഭിക്കും. ഇതാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ സുമലത അവിടെ പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ എത്തുന്നു

രാഹുല്‍ എത്തുന്നു

പ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്. സുമലതയുമായി അദ്ദേഹം സംസാരിക്കുമെന്നാണ് സൂചന. അതേസമയം കര്‍ണാടകത്തിലെ ജെഡിഎസ് കോണ്‍ഗ്രസ് പ്രതിസന്ധിയാണ് അദ്ദേഹം ഗൗരവത്തോടെ കാണുന്നത്. ഇത് തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളും രാഹുലിന്റെ സാന്നിധ്യത്തില്‍ നടക്കും.

12 സീറ്റുകള്‍

12 സീറ്റുകള്‍

ജെഡിഎസ്സ് 12 സീറ്റുകളാണ് കോണ്‍ഗ്രസില്‍ നിന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ വെറും 37 സീറ്റുകള്‍ മാത്രമുള്ള പാര്‍ട്ടിക്ക് അത്രയും സീറ്റുകള്‍ നല്‍കുന്നതിനോട് ഒട്ടും യോജിപ്പില്ല ആറു സീറ്റുകള്‍ ജെഡിഎസ്സിന് നല്‍കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ഒടുവില്‍ ഇത് എട്ട് വരെ എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ജെഡിഎസ്സ് വിട്ടുവീഴ്ച്ചയ്ക്ക് ഒരുക്കമല്ല.

പ്രശ്‌നം പരിഹരിക്കുമോ?

പ്രശ്‌നം പരിഹരിക്കുമോ?

രാഹുല്‍ വരുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്. ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെഡിഎസ്സിന്റെ ഭീഷണി. അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ ബിജെപികത്ക് വലിയ നേട്ടം കര്‍ണാടകത്തില്‍ ഉണ്ടാവും. പക്ഷേ 12 സീറ്റുകള്‍ രാഹുല്‍ വന്നാലും നല്‍കില്ലെന്നാണ് സൂചന. പകരം ദേവഗൗഡയെ കണ്ട് അനുനയ ചര്‍ച്ചകള്‍ നടത്താനായിരിക്കും രാഹുല്‍ താല്‍പര്യപ്പെടുക.

കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി.... വാഗ അതിര്‍ത്തിയില്‍ ആവേശ സ്വീകരണം!!കാത്തിരിപ്പിനൊടുവില്‍ അഭിനന്ദന്‍ ഇന്ത്യയിലെത്തി.... വാഗ അതിര്‍ത്തിയില്‍ ആവേശ സ്വീകരണം!!

English summary
sumalatha displeasure against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X