സുമലത രണ്ടും കല്‍പ്പിച്ച്! ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി
ബെംഗളൂരു: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയും നടിയുമായ സുമലത ബിജെപിയിലേക്കെന്ന് സൂചന. മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട പിന്നാലെ അവര്‍ ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചോടെ സുമതല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജെപി ടിക്കറ്റില്‍ മത്സരിക്കണമോയെന്നത് ജനങ്ങളാണ് പറയേണ്ടത്. അംബരീഷിന്‍റെ അനുയായികളുമായി ഇക്കാര്യങ്ങള്‍ ആലോചിക്കുകയാണ്. അവരുടെ തിരുമാനത്തിന് കാത്ത് നില്‍ക്കുകയാണെന്നും സുമലത പറഞ്ഞിരുന്നു.
മാര്‍ച്ച് 18 ന് തന്‍റെ തിരുമാനം വ്യക്തമാക്കുമെന്നും സുമലത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുമലത എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയത്.
മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതു വഴി കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുമലത പറഞ്ഞു.
സുമലതയുടെ തിരുമാനത്തിന് ശേഷമേ മാണ്ഡ്യയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ നേരത്തേ പറഞ്ഞിരുന്നു. മാണ്ഡ്യയില്‍ എച്ച്ഡി ദേവഗൗഡയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്നത്.












Click it and Unblock the Notifications