കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യയില്‍ നടി സുമലത സ്ഥാനാര്‍ത്ഥിയാകും? നടിയുടെ മോഹത്തെ മുളയിലെ നുള്ളി കുമാരസ്വാമി!

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ നിന്ന് നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്‍റെ ഭാര്യ സുമതലത മത്സരിച്ചേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രാദേശിക നേതൃത്വം ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടി ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ മാണ്ഡ്യയില്‍ നിന്ന് തന്നെ മത്സരിക്കുമെന്നാണ് അവര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ സുമലതയുടെ മോഹത്തെ മുളയിലെ നുള്ളിയിരിക്കുകയാണ് മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായി എച്ച്ഡി കുമാരസ്വാമി. മാണ്ഡ്യ ദളിന്‍റെ ശക്തികേന്ദ്രമാണെന്ന് കുമാരസ്വാമി പറഞ്ഞു. മാണ്ഡ്യ കോണ്‍ഗ്രസിന് വിട്ട് കൊടുക്കില്ലെന്ന നിലപാടാണ് കുമാരസ്വാമി സ്വീകരിച്ചത്.

 സുമലതയ്ക്കായി നേതാക്കള്‍

സുമലതയ്ക്കായി നേതാക്കള്‍

അംബരീഷിന്‍റെ മരണത്തോടെ മാണ്ഡ്യ മണ്ഡലത്തില്‍ സുമലത മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തോട് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

 വൊക്കലിംഗ സമുദായം

വൊക്കലിംഗ സമുദായം

മൂന്ന് തവണ മാണ്ഡ്യയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് അംബരീഷ്.
വൊക്കാലിംഗ സമുദായത്തിന് സ്വാധീനമുള്ള സമുദായമാണ് മാണ്ഡ്യ. അംബരീഷിന്‍റെ മരണം സൃഷ്ടിച്ച സഹതാപ തരംഗം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കാക്കുന്നത്.

 സഹതാപതരംഗം

സഹതാപതരംഗം

സുമലതയും മകന്‍ അഭിഷേകും മണ്ഡലത്തിന് പരിചിതരാണ്. അതിനാല്‍ ഇരുവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്തേക്കുമെന്നും നേതാക്കള്‍ കണക്കാക്കുന്നുണ്ട്.എന്നാല്‍
രാഷ്ട്രീയ പ്രവേശനം ആലോചിച്ചിട്ടില്ലെന്നായിരുന്നു സുമലതയുടെ മറുപടി.

 സ്ഥാനാര്‍ത്ഥിയാകും?

സ്ഥാനാര്‍ത്ഥിയാകും?

അതേസമയം നിരന്തര സമ്മര്‍ദ്ദത്തിനൊടുവില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് സുമലത തയ്യാറായെന്നാണ് വിവരം. അംബരീഷിന്‍റെ അനുയായികളായ ചില നേതാക്കളോട് സ്ഥാനാര്‍ത്ഥിയാകുന്നത് പരിഗണിക്കാമെന്ന് സുമലത ഉറപ്പ് നല്‍കിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

 മാണ്ഡ്യ തന്നെ

മാണ്ഡ്യ തന്നെ

വെള്ളിയാഴ്ചയാണ് നേതാക്കള്‍ സുമലതയെ കണ്ടത്. നിരവധി തവണ നേതാക്കള്‍ എത്തിയതോടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാമെന്ന് സുമലത പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം മത്സരിക്കുകയാണെങ്കില്‍ താന്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് മാത്രമേ മത്സരിക്കുള്ളൂവെന്ന് സുമലത വ്യക്തമാക്കി.

 എതിര്‍പ്പുമായി ദള്‍

എതിര്‍പ്പുമായി ദള്‍

അംബരീഷിന്‍റെ വിയോഗം ഏറ്റവും അധികം നഷ്ടം ഉണ്ടാക്കിയത് അനുയായികള്‍ക്കാണെന്നും സുമലത പ്രതികരിച്ചു.എന്നാല്‍ മാണ്ഡ്യ മണ്ഡലത്തില്‍ സുമലത മത്സരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് എച്ച്ഡി കുമാരസ്വാമി.

 മകന് വേണ്ടി

മകന് വേണ്ടി

മകന് വേണ്ടി മാണ്ഡ്യ മണ്ഡലത്തില്‍ കണ്ണുവെച്ചിരിക്കുകയായിരുന്നു കുമാരസ്വാമി. അതുകൊണ്ട് തന്നെ ആ സീറ്റ് വിട്ട് നല്‍കാന്‍ കുമാരസ്വാമി തയ്യാറായേക്കില്ല.

 12 വേണമെന്ന്

12 വേണമെന്ന്

സീറ്റ് വിഭജനം സംബന്ധിച്ച് ദളും കോണ്‍ഗ്രസും ഇതുവരെ സമവായത്തില്‍ എത്തിയിട്ടില്ല.28 സീറ്റില്‍ 12 എണ്ണം വേണമെന്നാണ് ജനതാദള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പരമാവധി ആറില്‍ കൂടുതള്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.

 സിറ്റിങ്ങ് സീറ്റുകള്‍

സിറ്റിങ്ങ് സീറ്റുകള്‍

2014 ല്‍ രണ്ട് സീറ്റില്‍ മാത്രമായിരുന്നു ജനതാ ദള്‍ വിജയിച്ചത്. ഇതിനൊപ്പം സിറ്റിങ് മണ്ഡലങ്ങളല്ലാത്ത നാല് സീറ്റുകള്‍ കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ദള്‍ ആവശ്യപ്പെടുന്നതില്‍ കോണ്‍ഗ്രസിന്‍ററെ സിറ്റിങ് സീറ്റുകളായ കോലാറും ചിക്കബെല്ലാപുര ഉള്‍പ്പടേയുള്ളവയാണ്.

 വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്

വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്

ഹസനും മാണ്ഡ്യയും വേണമെന്നും ദളും വാശി പിടിക്കുന്നുണ്ട്. എന്നാല്‍ എന്ത് സംഭവിച്ചാലും മാണ്ഡ്യ വിട്ടുകൊടുക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്‍റയേും നിലപാട്. സുമലതയുടെ സ്ഥാനാര്‍ത്ഥി വാര്‍ത്തയില്‍ കുമാരസ്വാമി പ്രതികരിക്കുകയും ചെയ്തു.

 ദളിന്‍റെ ശക്തി കേന്ദ്രം

ദളിന്‍റെ ശക്തി കേന്ദ്രം

സുമലത ജെഡിഎസ് അംഗമല്ലെന്ന് കുമാരസ്വാമി പറഞ്ഞു. മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണ്. മാണ്ഡ്യ ദളിന്‍റെ ശക്തി കേന്ദ്രമാണെന്നും കുമാരസ്വാമി ആവര്‍ത്തിച്ചു.

English summary
Sumalatha urged to contest LS polls from Mandya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X