കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ തന്നെ തിരുത്താന്‍ അവകാശമുള്ള ഒരേ ഒരാള്‍, തുറന്ന് പറഞ്ഞ് മോദി

  • By
Google Oneindia Malayalam News

ഇന്‍റോര്‍: ബിജെപിയില്‍ തന്നെ ഉപദേശിക്കാനും തിരുത്താനും അവകാശമുള്ള ഒരേ ഒരു നേതാവ് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആണെന്ന് നരേന്ദ്ര മോദി. പ്രധാനമന്ത്രിയായിട്ടാണ് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്നെ അറിയുന്നത്. എന്നാല്‍ എന്നെ എല്ലാ രീതിയിലും അറിയുന്ന എന്നെ ഉപദേശിക്കാന്‍ അധികാരമുള്ള ഒരേ ഒരാള്‍ സുമിത്രാ മഹാജന്‍ ആണെന്നും ഇന്‍റോറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞു.

modielction5

സുമിത്ര മഹാജനൊപ്പം താന്ഡ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനപ്രതിനിധിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണ്. തന്‍റെ മണ്ഡലമായ ഇന്‍റോറിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി അവര്‍ അങ്ങേയറ്റം പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ അവര്‍ വികസനം നടപ്പാക്കിയിട്ടില്ലെന്ന് ആരും പരാതി പറയില്ല, മോദി പറഞ്ഞു.

sumitramahajan

ഇന്‍റോറില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് സുമിത്ര മഹാജന്‍. 1989 ല്‍ സുമിത്ര ഇന്‍റോറിനെ പ്രതിനീധികരിക്കുന്നുണ്ട്. അതേസമയം ഇത്തവണ ഇന്‍റോറില്‍ നിന്ന് സുമിത്ര മത്സരിക്കുന്നില്ല. മത്സരത്തിനില്ലേങ്കിലും താന്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നും സുമിത്ര വ്യക്തമാക്കിയിരുന്നു.

<strong>മോദിയുടെ അടുത്ത 'തള്ള്'!! 1987-88 കാലത്ത് ഡിജിറ്റല്‍ കാമറ കൊണ്ട് ഫോട്ടോ എടുത്തെന്ന്,വീണ്ടും ട്രോള്‍</strong>മോദിയുടെ അടുത്ത 'തള്ള്'!! 1987-88 കാലത്ത് ഡിജിറ്റല്‍ കാമറ കൊണ്ട് ഫോട്ടോ എടുത്തെന്ന്,വീണ്ടും ട്രോള്‍

ഇത്തവണ ഇന്‍റോര്‍ ഡെവലപ്മെന്‍റ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശങ്കര്‍ ലാല്‍വാനിയെയാണ് മണ്ഡലത്തില്‍ ബിജെപി ഇറക്കിയിരിക്കുന്നത്. അതേസമയം സുമിത്രയുടെ അനുയായികളെ ഇത് ചൊടിപ്പിച്ചിട്ടുണ്ട്. ലാല്‍വാനിയുടെ ആദ്യ പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസിന്‍റെ പങ്കജ് സാങ്വിയാണ് ഇവിടെ ലാല്‍വാനിയുടെ എതിരാളി. മെയ് 19 ന് അവസാന ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

<strong>മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍</strong>മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

English summary
sumithra mahajan is the only person who can admonish me says modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X