കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തരം കാര്യങ്ങള്‍ വെച്ച് പൊറുപ്പിക്കരുത്, തെറ്റാണത്, ബിജെപി എംഎല്‍എയ്‌ക്കെതിരെ സുമിത്ര മഹാജന്‍

Google Oneindia Malayalam News

ഇന്‍ഡോര്‍: ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗീയക്കെതിരെ തുറന്നടിച്ച് മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍. ആകാശിന്റെ നടപടി പാര്‍ട്ടിയുടെ നയങ്ങള്‍ നിരക്കാത്തതും മനുഷ്യത്വരഹിതവുമാണെന്ന് സുമിത്ര മഹാജന്‍ പറഞ്ഞു. മുതിര്‍ന്ന് നേതാവ് കൈലാഷ് വിജയവര്‍ഗീയയുടെ മകനാണ് ഇയാള്‍. മുനിസിപ്പല്‍ ഓഫീസറെ മര്‍ദിച്ച സംഭവത്തിലാണ് സുമിത്ര മഹാജന്‍ പ്രതികരിച്ചത്. ഇത് ദേശീയ തലത്തില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.

1

ആകാശിന്റെ നടപടി പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് മോദി പറയുകയും ചെയ്തിരുന്നു. കര്‍ശന നടപടിയെടുക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റത്തില്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് മുമ്പ് പ്രധാനമന്ത്രി ഈ വിഷയം സൂചിപ്പിച്ച് കൊണ്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുമിത്ര മഹാജനും രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. തീര്‍ത്തും മോശമായ, തെറ്റായ കാര്യമായ ആകാശില്‍ നിന്ന് ഉണ്ടായതെന്ന് മുന്‍ സ്പീക്കര്‍ പറഞ്ഞു.

അതേസമയം കൈലാഷ് വിജയവര്‍ഗീയയുമായി രാഷ്ട്രീയ വൈരമുണ്ട് സുമിത്ര മഹാജന്. വര്‍ഷങ്ങളായി ഇവര്‍ പരസ്പരം പോരടിക്കുന്ന നേതാക്കളാണ്. ആകാശിന്റെ പ്രവര്‍ത്തനം ആരും ന്യായീകരിക്കില്ലെന്നും, വളരെ വലിയ തെറ്റാണ് അയാള്‍ ചെയ്യുന്നതെന്നും സുമിത്ര മഹാജന്‍ പറഞ്ഞു. പാര്‍ട്ടിക്ക് തെറ്റാാണെന്ന് അക്കാര്യത്തില്‍ സമ്മതിക്കാനാവണം. മകന് തെറ്റ് പറ്റിയാല്‍ തിരുത്തേണ്ടത് അമ്മയാണെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി അവനെ തിരുത്തണമെന്നാണ് സുമിത്ര മഹാജന്‍ പരോക്ഷമായി ഉന്നയിച്ചത്.

ഇന്‍ഡോറില്‍ വെച്ചാണ് ആകാശ് മുനിസിപ്പല്‍ ഓഫീസറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിവാദമായിരുന്നു. ബിജെപി എംഎല്‍എക്ക് നോട്ടീസയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നേരത്തെ ബിജെപി നേതാക്കള്‍ ആകാശിന്റെ നടപടിയെ ന്യായീകരിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ നിര്‍ദേശം വന്നപ്പോഴാണ് ഇത് മാറ്റിയത്. അതേസമയം വര്‍ഗീയയുടെ മകന് എളുപ്പത്തില്‍ ടിക്കറ്റ് ലഭിക്കുകയും എന്നാല്‍ തന്റെ മകന്‍ മന്ദാറിന് മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിക്കുകയും ചെയ്തതിന്റെ ദേഷ്യവും സുമിത്ര മഹാജന് വര്‍ഗീയയോടുണ്ട്.

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ശിവസേന.... ശിവസേന ബിജെപി സഖ്യം ഉലയുന്നുമഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ശിവസേന.... ശിവസേന ബിജെപി സഖ്യം ഉലയുന്നു

English summary
sumitra mahajan against akash vijayvargiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X