കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമന്ദ് കര്‍ക്കറെയുടെ പോലീസ് ജീവിതം തെറ്റാണെങ്കില്‍ ചോദ്യം ചെയ്യും, വിവാദവുമായി സുമിത്ര മഹാജന്‍!!

Google Oneindia Malayalam News

ദില്ലി: മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പോലീസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി. സ്പീക്കര്‍ സുമിത്ര മഹാജനാണ് ഇത്തവണ വിവാദം കത്തിച്ചത്. ഹേമന്ദ് കര്‍ക്കറെയുടെ പോലീസ് ജീവിതം തെറ്റാണെങ്കില്‍ ഇനിയും ഇനിയും ചോദ്യം ചെയ്യുമെന്ന് സുമിത്ര മഹാജന്‍ പറഞ്ഞു. പ്രഗ്യാ സിംഗിന്റെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ടുള്ള സമീപനമാണ് അവര്‍ പുറത്തെടുത്തത്.

1

ഹേമന്ദ് കര്‍ക്കറെയുടെ പോലീസ് ജീവിതമെടുത്താല്‍ അതില്‍ ചോദ്യം ചെയ്യേണ്ടതായ കാര്യങ്ങളുണ്ട്. അദ്ദേഹം രക്തസാക്ഷിയായത് ഡ്യൂട്ടിക്കിടെ മരിച്ചത് കൊണ്ടാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പോലീസ് ജീവിതം തെറ്റാണെങ്കില്‍, ബിജെപി അതുപോലെ തന്നെ പറയുമെന്നും സുമിത്ര മഹാജന്‍ പറഞ്ഞു. ഹേമന്ദ് കര്‍ക്കറെയ്ക്ക് ദിഗ്വിജയ് സിംഗുമായി അടുപ്പമുണ്ടെന്നും സുമിത്ര മഹാജന്‍ ആരോപിച്ചു.

പ്രഗ്യാ സിംഗ് താക്കൂറിനെ അറസ്റ്റ് ചെയ്യും മുമ്പ് ദിഗ്വിജയ് സിംഗുമായി ഇക്കാര്യം ഹേമന്ദ് കര്‍ക്കറെ ചര്‍ച്ച ചെയ്തിരുന്നുവെന്ന് താന്‍ കേട്ടിരുന്നുവെന്ന് സുമിത്ര മഹാജന്‍ പറഞ്ഞു. അതേസമയം ഇതിന് മറുപടിയുമായി ദിഗ്വിജയ് സിംഗ് രംഗത്തെത്തിയത്. അശോക ചക്ര ജേതാവായ ധീരരക്തസാക്ഷി ഹേമന്ദ് കര്‍ക്കറെയുമായി ചേര്‍ത്ത് എന്റെ പേര് വരുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണുള്ളത്. നിങ്ങളുടെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ അപമാനിക്കുകയാണ്. ദേശീയ താല്‍പര്യം ഉള്ളവര്‍ക്കൊപ്പമാണ് താനെന്നതില്‍ അഭിമാനിക്കുന്നുവെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

നേരത്തെ മാലേഗാവ് സ്‌ഫോടനത്തില്‍ കര്‍ക്കറെ തന്നെ അറസ്റ്റ് ചെയ്ത് ഒരുപാട് ദ്രോഹിച്ചെന്ന് പ്രഗ്യാ സിംഗ് താക്കൂര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ താന്‍ ശപിച്ചെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈ ഭീകരാക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടെന്നും പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് സുമിത്ര മഹാജന്റെ പ്രസ്താവന വന്നിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ആ 41 സീറ്റുകള്‍ കാരണം വാരണാസിയില്‍ മത്സരിച്ചില്ല.... തുറന്ന് സമ്മതിച്ച് പ്രിയങ്ക ഗാന്ധി!!ആ 41 സീറ്റുകള്‍ കാരണം വാരണാസിയില്‍ മത്സരിച്ചില്ല.... തുറന്ന് സമ്മതിച്ച് പ്രിയങ്ക ഗാന്ധി!!

English summary
sumitra mahajan says will question hemand karkares role as police officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X