Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനൽച്ചൂടിൽ വെന്തുരുകുകയാണോ; ഫാനും ഏസിയും വേണ്ട; വീട്ടുമുറ്റത്തുണ്ട് പരിഹാരം, യുവതിയുടെ കണ്ടെത്തൽ

ചൂട് കാരണം ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്ക് ആളുകൾ എത്തിക്കഴിഞ്ഞു. കുളിയുടെ എണ്ണം കൂടി, ഫാനിന്റെയും എസിയുടെയും ഉപയോ​ഗം കൂടി...പക്ഷേ ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയാണ്. വേനൽ മഴയാണെങ്കിൽ പെയ്യുന്നുമില്ല. അങ്ങനെ വേനലിൽ‌ വെന്തുരുകി ഇരിക്കുന്ന ആളുകൾക്ക് ഇതാ ആശ്വാസം പകരുന്ന വാർത്ത. ഏസിയും ഫാനും ഒന്നുമില്ലാതെ ചൂടിൽ നിന്നും രക്ഷപ്പെടാൻ ഇതാ ഒരു മാർ​ഗം. സംഭവം സത്യമാണ്. ചൂടിൽ നിന്ന് രക്ഷപ്പെടാനുള്ള സൂത്രം അവതരിപ്പിച്ചത് സുഭാഷിണി ചന്ദ്ര മണി എന്നു പറയുന്ന ഒരു സ്ത്രീയാണ്,

ഇനി എന്താണ് ആ സംഭവം എന്ന് നോക്കാം. ഇവിടെ താരം മരമാണ്. സൂര്യനിൽ നിന്ന് നേരിട്ട് അടിക്കുന്ന ചൂടും മരത്തിന്റെ അടിയിൽ നിൽക്കുമ്പോഴുള്ള ചുടും അളക്കുമ്പോൾ വളരെ വലിയ വ്യത്യാസമുണ്ട്. 13 ഡി​ഗ്രി സെൽഷ്യസാണ് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം.

hot

സ്ലാബിലെ ചൂടുള്ള വെയിലിനും മരത്തിന്റെ തണലിനും ഇടയിൽ ചൂട് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് സ്ത്രീ പറഞ്ഞു. യുവതി പോസ്റ്റ് ചെയ്ത വീഡിയോയിൽ, സൂര്യനു കീഴിലുള്ള താപനില അളന്നു, താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ആണ് , തുടർന്ന് അവൾ ഒരു മരത്തിനടിയിലെ താപനില അളക്കാൻ പോയി. അത് വളരെ കുറവാണെന്ന് രേഖപ്പെടുത്തി. താപനില അളന്നപ്പോൾ അത് 27 ഡിഗ്രി സെൽഷ്യസ് ആണ്.

ട്വീറ്റ് വളരെ വേ​ഗം തന്നെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി. നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വേനലിൽ വെന്തുരുകുമ്പോൾ ഇങ്ങനെയൊരു കാര്യം പങ്കുവെച്ചത് വളരെ നല്ല കാര്യം തന്നെ എന്നാണ് ഭൂരിഭാ​ഗവും പറയുന്നത്. ചൂടിന്റെ വ്യത്യാസം കണ്ട് ആളുകൾ അമ്പരുന്നുപോയി. ഇക്കാര്യം ഇതുവരെ ചിന്തിച്ചില്ലല്ലോ എന്നാണ് ചിലർ പറയുന്നത്.

"കൊള്ളാം! 13 ഡിഗ്രി വ്യത്യാസം! അതിശയകരമാണ്. നമ്മുടെ കമ്മ്യൂണിറ്റി നായ്ക്കൾ 45 ഡിഗ്രി ചൂടുള്ള റോഡുകളിലും നടപ്പാതകളിലും നഗ്നപാദനായി നടക്കുന്നതായി സങ്കൽപ്പിക്കുക." എന്നായിരുന്ന ഒരാൾ പറഞ്ഞത്., "ഒരു മരത്തിന്റെ തണലിൽ നേരിട്ടുള്ള സൂര്യപ്രകാശത്തേക്കാൾ തണുപ്പാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയില്ല.." എന്നാണ് വേറെ ഒരു അഭിപ്രായം. "2 വർഷം മുമ്പ് ഒരു ചുഴലിക്കാറ്റിൽ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന 30 വർഷം പഴക്കമുള്ള ഒരു മാവ് നഷ്ടപ്പെട്ടു, അതിനുശേഷം വേനൽക്കാലം വളരെ ചൂടേറിയതാണ്." എന്നാണ് മറ്റാരു അഭിപ്രായം.

അതിനിടെ മറ്റുള്ളവർ തങ്ങളുടെ ആശങ്കകൾ ആണ് അറിയിച്ചത്. " മനുഷ്യരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.നിർഭാഗ്യവശാൽ മരങ്ങളുടെ ആവശ്യകതകൾ വർദ്ധിക്കുന്ന കാരണം കൊണ്ട് മരങ്ങൾ മുറിക്കപ്പെടുന്നു. എല്ലായിടത്തും ഇത് സംഭവിക്കുന്നു., ഒരാൾ എഴുതി

Skin Care: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചര്‍മ്മത്തെ മറക്കല്ലേ.. ചര്‍മ്മം സുന്ദരമാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+