കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കുറഞ്ഞ വിലയില്‍ ഫാവിപിരാവിർ ഇന്ത്യയിൽ; ഒരു ഗുളികയ്ക്ക് 35 രൂപ... സൺ ഫാർമയുടെ ഫ്‌ലൂഗാർഡ്

Google Oneindia Malayalam News

മുംബൈ: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുള്ള ഏക മരുന്നാണ് ഫാവിപിരാവിര്‍. ഈ മരുന്ന് കുറഞ്ഞ ചെലവില്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ് മരുന്ന് നിര്‍മാതാക്കളായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്.

 സംസ്ഥാനത്ത് 1083 പേര്‍ക്ക് കൂടി കൊവിഡ്, രോഗമുക്തി ഇന്ന് ആയിരം കടന്നു, സമ്പർക്കം വഴി 902 പേര്‍ക്ക് സംസ്ഥാനത്ത് 1083 പേര്‍ക്ക് കൂടി കൊവിഡ്, രോഗമുക്തി ഇന്ന് ആയിരം കടന്നു, സമ്പർക്കം വഴി 902 പേര്‍ക്ക്

ഫ്‌ലൂഗാര്‍ഡ് എന്ന പേരിലാണ് സണ്‍ ഫാര്‍മ മരുന്ന് പുറത്തിറക്കുന്നത്. ഒരു ഗുളികയ്ക്ക് 35 രൂപ നിരക്കില്‍ ആയിരിക്കും ഇത് വില്‍ക്കുക. ഈ ആഴ്ച തന്നെ മരുന്ന് വിപണിയില്‍ എത്തും എന്നാണ് സണ്‍ ഫാര്‍മ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Favipiravir

മിതമായ രോഗബാധയുള്ള കൊവിഡ്19 രോഗികളുടെ ചികിത്സയ്ക്കാണ് ഫാവിപിരാവിര്‍ ഉപയോഗിക്കുന്നത്. കൊവിഡ് ചികിത്സയില്‍ മികച്ച ഫലം ഭിക്കുന്ന ആന്റി വൈറല്‍ മരുന്നാണ് ഫാവിപിരാവിര്‍. ഫാവിപിരാവിര്‍ 200 എംജി ആണ് സണ്‍ ഫാര്‍മ ഇപ്പോള്‍ ഫ്‌ലൂഗാര്‍ഡ് എന്ന പേരില്‍ പുറത്തിറക്കുന്നത്.

കര്‍ണാടക 'സ്തംഭിക്കും'... യെഡിയൂരപ്പയില്‍ നിന്ന് 6 പേര്‍ക്ക് കൊറോണ, പ്രമുഖര്‍ ക്വാറന്റൈനില്‍കര്‍ണാടക 'സ്തംഭിക്കും'... യെഡിയൂരപ്പയില്‍ നിന്ന് 6 പേര്‍ക്ക് കൊറോണ, പ്രമുഖര്‍ ക്വാറന്റൈനില്‍

കൊവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ആക്കാനും ആണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് സണ്‍ ഫാര്‍മ അധികൃതര്‍ പറയുന്നത്. ഇതിനായി സര്‍ക്കാരുമായും ആരോഗ്യ മേഖലയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

11 ല്‍പരം കമ്പനികള്‍ ആണ് ഫാവിപിരാവിര്‍ ഉത്പാദന രംഗത്ത് ഇപ്പോഴുള്ളത്. ചിലര്‍ ഇതിനകം തന്നെ ഉത്പാദനവും വിപണനവും തുടങ്ങിയിട്ടുണ്ട്. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ആണ് മരുന്ന് ആദ്യം ഇന്ത്യയില്‍ വിപണിയില്‍ എത്തിച്ചത്. 103 രൂപയായിരുന്നു ഒരു ഗുളികയുടെ വില. ഇത് പിന്നീട് 79 രൂപയായി അവര്‍ കുറച്ചു. അതിന് ശേഷം ബ്രിന്റണ്‍ ഫാര്‍മ പുറത്തിയ ഗുളികയ്ക്ക് 59 രൂപ ആയിരുന്നു. ഇതിന് ശേഷം ജെന്‍ബുര്‍ക്ത് ഫാര്‍മ 39 രൂപയ്ക്ക് ഫാവിപിരാവിര്‍ പുറത്തിറക്കിയിരുന്നു.

ഇന്ത്യയിൽ കൊവിഡ് വ്യാപനം നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുകയാണ്. പ്രതിദിന രോഗിബാധിതരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞിട്ട് ദിവസങ്ങളായി. ദില്ലിയിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വരുന്നതാണ് ഇപ്പോൾ ഏറെ പ്രതീക്ഷ നൽകുന്ന ഒരു കാര്യം. നിലവിൽ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് തന്നെ ഏറ്റവും മുന്നിലാണ്.

സംസ്ഥാനത്ത് ഇന്ന് മാത്രം നാല് കൊവിഡ് മരണം; മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന വാദം തള്ളി മന്ത്രിസംസ്ഥാനത്ത് ഇന്ന് മാത്രം നാല് കൊവിഡ് മരണം; മരണങ്ങള്‍ മറച്ചുവെക്കുന്നുവെന്ന വാദം തള്ളി മന്ത്രി

English summary
Sun Pharma launches FluGuard Covid19 drug for Rs 35 per tablet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X