കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകന്യയെ വീരപ്പന്‍ അപകീര്‍ത്തിപ്പെടുത്തി; സണ്‍ ടിവി 10 ലക്ഷം നല്‍കണം

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പന്‍ മരിച്ചിട്ട് ഇപ്പോള്‍ വര്‍ഷം 11 കഴിഞ്ഞിരിക്കുന്നു. ആ വീരപ്പനും നടി സുകന്യയും തമ്മില്‍ എന്താണ് ബന്ധം... എന്തിനാണ് സണ്‍ ടിവി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത്?

പണ്ട് വീരപ്പന്‍ സുകന്യക്കെതിരെ ഒരു മോശം പരാമര്‍ശം നടത്തിയിരുന്നു. നക്കീരന്‍ വാരിക നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തത് സണ്‍ ടിവി ആയിരുന്നു. ഇതിനെതിരെ നക്കീരന്‍ ഗോപാലനും വീരപ്പനും സണ്‍ ടിവിയ്ക്കും എതിരെ നല്‍കിയ നഷ്ടപരിഹാര കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

19 വര്‍ഷം പഴക്കം

19 വര്‍ഷം പഴക്കം

19 വര്‍ഷം പഴക്കമുളള കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ചെന്നൈ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് സണ്‍ ടിവിയോട് 10 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

വീരപ്പന്റെ അഭിമുഖം

വീരപ്പന്റെ അഭിമുഖം

1996 ല്‍ നക്കീരന്‍ മാസികയുടെ എഡിറ്റര്‍ നക്കീരന്‍ ഗോപാലന്‍ വീപരപ്പനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു സുകന്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ഉണ്ടായത്.

എന്തായിരുന്നു അത്

എന്തായിരുന്നു അത്

തമിഴ് നാട് സര്‍ക്കാരിനേയും സുകന്യയേയും ചേര്‍ത്തായിരുന്നു വീരപ്പന്റെ പരാമര്‍ശം. എന്തായാലും ആ പരാമര്‍ശം ഇവിടെ ആവര്‍ത്തിക്കുന്നില്ല. സുകന്യ വീണ്ടും കേസ് കൊടുത്താലോ...!

അഭിമുഖം നക്കീരന്‍, സംപ്രേഷണം സണ്‍ ടിവി

അഭിമുഖം നക്കീരന്‍, സംപ്രേഷണം സണ്‍ ടിവി

നക്കീരന്‍ മാസികയും സണ്‍ ടിവിയും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ആണ് അഭിമുഖം ചാനല്‍ സംപ്രേഷണം ചെയ്തത്. അന്ന് തന്നെ ഇത് വിവാദമായിരുന്നു.

സുകന്യ കേസ് കൊടുത്തു

സുകന്യ കേസ് കൊടുത്തു

ആദ്യം മദ്രാസ് ഹൈക്കോടതിയില്‍ ആയിരുന്നു സുകന്യ മാനനഷ്ട കേസ് കൊടുത്തത്. വീരപ്പനും, നക്കീരനും സണ്‍ ടിവിയും ചേര്‍ന്ന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു ആവശ്യം. കേസ് പിന്നീട് ഫാസ്റ്റ് ട്രാക്ക് കോടതിയ്ക്ക് കൈമാറുകയായിരുന്നു

വീരപ്പന്‍ മരിച്ചു

വീരപ്പന്‍ മരിച്ചു

2004 ല്‍ വീരപ്പന്‍ കൊല്ലപ്പെട്ടു. എന്നാല്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ സുകന്യ തയ്യാറായില്ല. കേസ് പിന്നേയും തുടര്‍ന്നു.

നക്കീരന്‍ കൈയ്യൊഴിഞ്ഞു

നക്കീരന്‍ കൈയ്യൊഴിഞ്ഞു

കേസ് കോടതിയില്‍ വിചാരണയ്‌ക്കെടുത്തപ്പോള്‍ നക്കീരന്‍ ഗോപാലന്‍ കൈമലര്‍ത്തി. കരാറിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ കൈമാറിയത്, സംപ്രേഷണം ചെയ്തതിന്റെ ഉത്തരവാദിത്തം സണ്‍ ടിവിയ്ക്ക് തന്നെയാണെന്നായിരുന്നു വാദം.

ഒടുവില്‍ സണ്‍ടിവി കുടുങ്ങി

ഒടുവില്‍ സണ്‍ടിവി കുടുങ്ങി

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയപ്പോള്‍ കുടുങ്ങിയത് സണ്‍ ടിവി മാത്രം. ഇനി 10 ലക്ഷം രൂപ സുകന്യയ്ക്ക് ചാനലുകാര്‍ കൊടുക്കണം.

ഇതൊരു പാഠമാണ്

ഇതൊരു പാഠമാണ്

ആരെങ്കിലും പറഞ്ഞതാണെങ്കില്‍ പോലും ഒരാള്‍ക്കെതിരെയുള്ള അപകീര്‍ത്തികരമായ പരമാര്‍ശം സംപ്രേഷണം ചെയ്താലോ പ്രസിദ്ധീകരിച്ചാലോ പണികിട്ടാനിടയുണ്ടെന്ന് മാധ്യമങ്ങള്‍ക്കുള്ള ഒരു പാഠം കൂടിയാണിത്.

English summary
Sun TV Directed to Pay Rs 10 Lakh to Actress Sukanya as Damages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X