കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യ ടിവി സംപ്രേഷണം നിലയ്ക്കുമോ.. കൊച്ചു ടിവി കാണാതെ കുട്ടികള്‍ കരയുമോ?

Google Oneindia Malayalam News

ദില്ലി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിനോദ ചാനലുകളില്‍ ഒന്നായ സൂര്യ ടിവിയുടെ പ്രവര്‍ത്തനം നിലയ്ക്കുമോ... സൂര്യ ടിവി മാത്രമല്ല, സണ്‍ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ചാനലുകളും കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

സണ്‍ ഗ്രൂപ്പിന് കീഴിലുള്ള 33 ചാനലുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചിരിയ്ക്കുകയാണ്. ഇവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെ വന്നാല്‍ സൂര്യ, കിരണ്‍, കൊച്ചു ടിവി തുടങ്ങി സണ്‍ ഗ്രാപ്പിന്റെ ഒരു ചാനലും പിന്നെ ഉണ്ടാകില്ല. ഈ പ്രതിസന്ധി സണ്‍ഗ്രൂപ്പിന് മറികടക്കാനാവുമോ?

ടുജി കേസ്

ടുജി കേസ്

ടുജി കേസിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചുകൊണ്ടുള്ള നടപടി.

കലാനിധി മാരന്‍

കലാനിധി മാരന്‍

സണ്‍ ഗ്രൂപ്പിന്റെ ഉടമ കലാനിധി മാരനെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടരുകയാണ്.

 ദയാനിധി മാരന്‍

ദയാനിധി മാരന്‍

ദയാനിധി മാരന്‍ കേന്ദ്ര ടെലികോ മന്ത്രിയായിരിക്കെ സണ്‍ ഗ്രൂപ്പിന് ഹൈസ്പീഡ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ലൈനുകള്‍ അനുവദിച്ചിരുന്നു. ഇക്കാര്യത്തിലും അന്വേഷണം പുരോഗമിയ്ക്കുകയാണ്.

തമിഴ്‌നാട്ടിലെ ബിബിസി

തമിഴ്‌നാട്ടിലെ ബിബിസി

തമിഴ്‌നാട്ടിലെ ബിബിസി എന്നാണ് സണ്‍ ന്യൂസ് അറിയപ്പെടുന്നത്. എന്നാല്‍ മലയാളത്തില്‍ ചാനലിന്‍റെ വാര്‍ത്താ വിഭാഗത്തിന് അത്ര പ്രാധാന്യമില്ല.

രാജ്യത്തെ വലിയ നെറ്റ് വര്‍ക്ക്

രാജ്യത്തെ വലിയ നെറ്റ് വര്‍ക്ക്

രാജ്യത്തെ തന്നെ ഏറ്റവും വലിയ ടിവി ചാനല്‍ നെറ്റ് വര്‍ക്ക് ആണ് സണ്‍ ഗ്രൂപ്പിന് കീഴില്‍ ഉള്ളത്. 33 ചാനലുകള്‍ ഉണ്ട്.

മലയാളത്തില്‍ മൂന്ന്

മലയാളത്തില്‍ മൂന്ന്

മലാളത്തില്‍ സൂര്യ, കിരണ്‍ ഫുള്‍ടൈം സിനിമ, കൊച്ചുടിവി എന്നീ മൂന്ന് ചാനലുകളാണ് ഉള്ളത്.

കുട്ടികളെ കൈയ്യിലെടുത്ത കൊച്ചുടിവി

കുട്ടികളെ കൈയ്യിലെടുത്ത കൊച്ചുടിവി

മലയാളത്തില്‍ കുട്ടികള്‍ക്ക് വേണ്ടി തുടങ്ങിയ ആദ്യ മുഴുവന്‍ സമയ കാര്‍ട്ടൂണ്‍ ചാനല്‍ ആണ് കൊച്ചുടിവി. കുട്ടികള്‍ക്കിടയില്‍ ചാനലിന് വലിയ സ്വീകാര്യതയാണ് ഉള്ളത്.

നടപടി മുമ്പും

നടപടി മുമ്പും

സണ്‍ ഗ്രൂപ്പിന് കീഴിലുള്ള 40 റേഡിയോ സറ്റേഷനുകള്‍ക്കുള്ള സെക്യൂരിറ്റി ക്ലിയറന്‍സും ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരുന്നു.

ലൈന്‍സന്‍സ് റദ്ദാക്കുമോ

ലൈന്‍സന്‍സ് റദ്ദാക്കുമോ

ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതായിരിക്കും അന്തിമ തീരുമാനം.

കോടതിയെ സമീപിയ്ക്കാം

കോടതിയെ സമീപിയ്ക്കാം

സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചതിനെതിരെ സണ്‍ ഗ്രൂപ്പിന് കോടതിയെ സമീപിയ്ക്കാം. കോടതിയില്‍ നിന്ന് പ്രത്യേക ഉത്തരവ് നേടിയാല്‍ സംപ്രേഷണം തുടരാം.

English summary
Sun TV security clearance: MHA firm on decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X