Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളേയും ചോദ്യം ചെയ്യും

ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കളേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ എയര്‍ ഇന്ത്യയിലെ ജീവനക്കാരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം.

സുനന്ദ മരിക്കുന്നതിന് മുമ്പ് ദില്ലിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് തരൂരുമായി വഴക്കുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സബംന്ധിച്ച വിശദാംശങ്ങള്‍ക്കായാണ് വിമാന ജീവനക്കാരെ ചോദ്യം ചെയ്യുന്നത്.

Sunanda Pushkar Shashi Tharoor

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് തരൂരും സുനന്ദയും തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലെത്തിയത്. വിമാന യാത്രക്കിടെ രണ്ട് പേരും തമ്മില്‍ പരസ്യമായി വഴക്കിട്ടിരുന്നു. സുനന്ദ കൊല്ലപ്പെട്ടതിന് തൊട്ട് പിറകെ വിമാനത്തിലെ ജീവനക്കാര്‍ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നു.

തരൂരും സുനന്ദയും തമ്മിലുള്ള ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കേരളത്തില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കളും മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു എന്നും ചിലര്‍ അവകാശപ്പെട്ടിരുന്നു. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

സുനന്ദയും തരൂരും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഏറ്റവും ചെറിയ വിവരങ്ങള്‍ പോലും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഇരുവരും തമ്മില്‍ തര്‍ക്കത്തിന് കാരണമായി എന്ന് പറയപ്പെടുന്ന കാറ്റി എന്ന് കാതറിന്‍ എബ്രാഹമിനേയും ചോദ്യം ചെയ്‌തേക്കുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+