Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണം: സുനില്‍ സാഹിബ് മാത്രമല്ല, ആരാണ് കാറ്റി?

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തിന് ഉത്തരവാദി ആരാണ്? ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യം. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പറയുന്നത് അക്കാര്യം ശശി തരൂരിന് അറിയാമെന്നാണ്.

എന്നാല്‍ ഇതിനിടയിലേക്ക് കടന്നുവരുന്ന പേരുകള്‍ ആര്‍ക്കും അത്ര സുപരിചിതമല്ല. സുനന്ദയുടേയും തരൂരിന്റേയും സഹായി ആയിരുന്ന നാരായണ്‍ സിങിന്റെ മൊഴികളിലാണ് ആ പേരുകള്‍.

Sunanda Pushkar

കാറ്റിയും സുനില്‍ സാഹിബും. സുനില്‍ സാഹിബ് ആരെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഒരു കശ്മീരി ബിസിനസ് മാന്‍ ആണ്. സുനന്ദയുടെ കുടുംബ സുഹൃത്ത്. സുനില്‍ തക്രു എന്നാണ് പേര്. ഇദ്ദേഹത്തെ ദില്ലി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു.

Sunanda Pushkar1

എന്നാല്‍ ആരാണ് ഈ കാറ്റി? സുനന്ദയും തരൂരും തമ്മിലുള്ള വഴക്കിന് കാരണക്കാരന്‍ ഈ കാറ്റിയാണെന്നാണ് നാരായണ്‍ സിങ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കാറ്റിയെ സംബന്ധിച്ച് മാത്രം വിവരങ്ങളൊന്നും ഇല്ല.

തരൂരും സുനന്ദ പുഷ്‌കറും തമ്മില്‍ ഏറെ നാളായി വഴക്കിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പല തരത്തിലുള്ള വിശദീകരണങ്ങളാണ് പുറത്ത് വരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം തന്നെ തരൂരും സുനന്ദയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നവരാണ്. എന്നാല്‍ മറുവിഭാഗം ഇതിനെ എതിര്‍ക്കുന്നു.

Sunanda Kims

സുനന്ദയെ ചികിത്സിച്ചിരുന്ന കിംസ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മരണകാരണമായേക്കാവുന്ന ഒരു രോഗവും സുനന്ദക്കില്ലെന്നാണ് കിംസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ വിഷാദ രോഗത്തിനുള്ള മരുന്നുകള്‍ ഒന്നും സുനന്ദക്ക് നല്‍കിയിരുന്നില്ലെന്നും കിംസ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

Sunanda Kims1
Sunanda Kims2
Sunanda Kims3
Sunanda Kims4
Sunanda Kims5
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+