Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണം, വീണ്ടും ചോദ്യം ചെയ്യല്‍ ശശി തരൂരിനെ കുടുക്കാനോ?

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ സംശയങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. ഒരു സിനിമാ കഥ പോലെ നീളുകയാണ് സുനന്ദയുടെ മരണവും ശശി തരൂരിന്റെ ജീവിതവും. സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന് ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നിന്ന് മോചനം കിട്ടിയിട്ടില്ല. വീണ്ടുമൊരു ചോദ്യം ചെയ്യല്‍ തരൂരിനെ കുടുക്കാനാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

ദില്ലി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഈ മാസം അവസാനത്തോടെ തരൂരിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. 20-25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഇതിനായി പോലീസ് തയ്യാറാക്കി കഴിഞ്ഞു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ശശി തരൂര്‍ ഉത്തരം നല്‍കുന്നതോടെ സുനന്ദ പുഷ്‌കര്‍ കേസില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വീണ്ടുമൊരു ചോദ്യം ചെയ്യല്‍

വീണ്ടുമൊരു ചോദ്യം ചെയ്യല്‍

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഇതുവരെ വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ശശി തരൂരിനെ ചോദ്യം ചെയ്യുമെന്നാണ് ദില്ലി പോലീസ് അറിയിച്ചത്.

പരിശോധനയ്ക്കുശേഷം

പരിശോധനയ്ക്കുശേഷം

സുനന്ദയുടെ ആന്തരികാവയവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂരിനെ ചോദ്യം ചെയ്യുന്നത്. സുനന്ദയുടെ ശരീരത്തില്‍ അല്‍പ്രാക്‌സ് എന്ന ഒരുതരം ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഗുളിക സുനന്ദ കഴിച്ചിരുന്നതായി തരൂരും നേരത്തെ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങളും തരൂരിനോട് പോലീസ് ചോദിക്കും.

സുനന്ദയുടെ മരണം

സുനന്ദയുടെ മരണം

2014 ജനുവരി 17ന് ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുരൂഹതകള്‍

ദുരൂഹതകള്‍

ശശി തരൂരും സുനന്ദയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെയിരുന്നെന്ന് നേരത്തെ തെളിഞ്ഞിരുന്നു. അതു തന്നെയാണ് തരൂരിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതും. തര്‍ക്കങ്ങളാകാം മരണത്തിന് കാരണമായതെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+