Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദ പുഷ്കർ കേസ്; ശശി തരൂരിനെതിരായ ഹർജിയിൽ വിധി പറയുന്നത് ഓഗസ്റ്റ് 18 ലേക്ക് മാറ്റി

ദില്ലി; സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിക്കെതിരെ കുറ്റം ചുമത്തണോയെന്നതിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ഓഗസ്റ്റ് 18 ലേക്കാണ് വിധി പറയൽ മാറ്റി വെച്ചത്. റോസ് അവന്യൂ കോടതി സ്പെഷ്യല്‍ ജഡ്ജ് ഗീതാഞ്ജലിയുടേതാണ് നടപടി. ഇത് മൂന്നാം തവണയാണ് കേസിൽ വിധി പറയുന്നത് മാറ്റി വെയ്ക്കുന്നത്.

Shashi tharoor

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന ദില്ലി പോലീസ് അപേക്ഷയ്ക്ക് കോടതി അംഗീകരിച്ചു. അതേസമയം ഇത്തരം അപേക്ഷകള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ തവണയും ദില്ലി പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി വിധി പറയുന്നത് മാറ്റിയത്.

ഐപിസി 306 ആത്മഹത്യ പ്രേരണ, 498 എ ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങൾ ശശി തരൂരിനെതിരെ ചുനത്തണമെന്നതാണ് പോലീസ് ആവശ്യം. എന്നാൽ സുന്ദയുടേത് ആകസ്മിക മരണമാണെന്നാണ് തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ നേരത്തേ കോടതിയിൽ വ്യക്തമാക്കിയത്.സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവർ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിൽ ഉറച്ച് നിൽക്കുമ്പോൾ ആത്മഹത്യ പ്രേരണ കുറ്റം എങ്ങനെ ചുമത്തുമെന്നാണ് തരൂരിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നേരത്തേ സുനന്ദയുടെ മകനും തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം കേസിൽ കുറ്റം തെളിയിച്ചാൽ 10 വർഷം വരെ തരൂരിന് തടവ് ശിക്ഷ ലഭിക്കാം. 2014 ജനുവരി പതിനേഴിനാണ് ദില്ലിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+