സുനന്ദ പുഷ്കര്‍ വീണ്ടും വാര്‍ത്തകളില്‍, മൊബൈല്‍ ചാറ്റ് ഡിലീറ്റ് ചെയ്തതാര്? ചുരുളഴിയുമോ?
എംപി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് വീണ്ടും ദുരൂഹത. മരണത്തിനു പിന്നാലെ മൊബൈല്‍ ചാറ്റ് ഡിലീറ്റ് ചെയ്തതാണ് സംശയത്തിന് ഇടയായിരിക്കുന്നത്.
ദില്ലി: എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. സുനന്ദയുടെ മരണത്തിനു പിന്നാലെ സുനന്ദയുടെ ഫോണിലെ ചാറ്റ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.ബ്ലാക്ബെറി മെസഞ്ചര്‍ ചാറ്റാണ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് പുതിയ നീക്കം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സുനന്ദയുടെ മരണത്തിനു പിന്നാലെ മെസഞ്ചര്‍ ചാറ്റ് നീക്കം ചെയ്തത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
ചാറ്റ് പരിശോധിക്കുന്നതിനായി അന്വേഷണ സംഘം അമേരിക്കന്‍ കോടതിയുടെ അനുമതി ആരാഞ്ഞിട്ടുണ്ട്. സുനന്ദയുടെ ലാപ്ടോപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അഹമ്മദാബാദ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്.

സുനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല. എയിംസിന്റെയും എഫ്ബിഐയുടെയും കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച പുതിയ മെഡിക്കല്‍ സംഘത്തിനും വ്യക്തമായ വിവരം നല്കാന് കഴിഞ്ഞിട്ടില്ല. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂണിലാണ് പുതിയ മെഡിക്കല്‍ സംഘം രൂപീകരിച്ചത്.
വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്നായിരുന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി എഫ്ബിഐക്ക് കൈമാറിയത്.
2015ല്‍ എഫ്ബിഐ നല്കിയ റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ഉള്ളില്‍ ചെന്ന വിഷം ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും റേഡിയോ ആക്ടീവ് രാസപദാര്‍ഥങ്ങള്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തി. എഫ്ബിഐ എയിംസ് ഫോറന്‍സിക് ബോര്‍ഡിന് കൈമാറിയ റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷാദ രോഗത്തിനുള്ള അല്‍പ്രാക്സ് മരുന്ന് സുനന്ദയുടെ വയറിനുള്ളില്‍ കണ്ടെത്തിയിരുന്നു.
2014 ജനുവരി 17നാണ് ദില്ലി ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മുറിവുകള്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ടെ്ത്തിയിരുന്നു. പാകിസ്ഥാന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ശസി തരൂറിന് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ സുനന്ദയും മെഹറും തമ്മില്‍ ട്വിറ്ററില്‍ വാക്കേറ്റവുമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സുനന്ദയുടെ ദുരൂഹ മരണവും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications