കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ പുഷ്‌കര്‍ വീണ്ടും വാര്‍ത്തകളില്‍, മൊബൈല്‍ ചാറ്റ് ഡിലീറ്റ് ചെയ്തതാര്? ചുരുളഴിയുമോ?

എംപി ശശി തരൂറിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണം സംബന്ധിച്ച് വീണ്ടും ദുരൂഹത. മരണത്തിനു പിന്നാലെ മൊബൈല്‍ ചാറ്റ് ഡിലീറ്റ് ചെയ്തതാണ് സംശയത്തിന് ഇടയായിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. സുനന്ദയുടെ മരണത്തിനു പിന്നാലെ സുനന്ദയുടെ ഫോണിലെ ചാറ്റ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.ബ്ലാക്‌ബെറി മെസഞ്ചര്‍ ചാറ്റാണ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് പുതിയ നീക്കം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സുനന്ദയുടെ മരണത്തിനു പിന്നാലെ മെസഞ്ചര്‍ ചാറ്റ് നീക്കം ചെയ്തത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

ചാറ്റ് പരിശോധിക്കുന്നതിനായി അന്വേഷണ സംഘം അമേരിക്കന്‍ കോടതിയുടെ അനുമതി ആരാഞ്ഞിട്ടുണ്ട്. സുനന്ദയുടെ ലാപ്‌ടോപ്പ് ഫോറന്‍സിക് പരിശോധനയ്ക്കായി അഹമ്മദാബാദ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്.

sunanda pushkar

സുനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എയിംസിന്റെയും എഫ്ബിഐയുടെയും കണ്ടെത്തലുകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച പുതിയ മെഡിക്കല്‍ സംഘത്തിനും വ്യക്തമായ വിവരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധന സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജൂണിലാണ് പുതിയ മെഡിക്കല്‍ സംഘം രൂപീകരിച്ചത്.

വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്നായിരുന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി എഫ്ബിഐക്ക് കൈമാറിയത്.

2015ല്‍ എഫ്ബിഐ നല്‍കിയ റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ഉള്ളില്‍ ചെന്ന വിഷം ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും റേഡിയോ ആക്ടീവ് രാസപദാര്‍ഥങ്ങള്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തി. എഫ്ബിഐ എയിംസ് ഫോറന്‍സിക് ബോര്‍ഡിന് കൈമാറിയ റിപ്പോര്‍ട്ടില്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷാദ രോഗത്തിനുള്ള അല്‍പ്രാക്‌സ് മരുന്ന് സുനന്ദയുടെ വയറിനുള്ളില്‍ കണ്ടെത്തിയിരുന്നു.

2014 ജനുവരി 17നാണ് ദില്ലി ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 മുറിവുകള്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ടെ്ത്തിയിരുന്നു. പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ശസി തരൂറിന് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ സുനന്ദയും മെഹറും തമ്മില്‍ ട്വിറ്ററില്‍ വാക്കേറ്റവുമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു സുനന്ദയുടെ ദുരൂഹ മരണവും.

English summary
With another medical board report proving inconclusive, the SIT is now awaiting Pushkar’s Blackberry Messenger chat transcripts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X