സുനന്ദയുടെ മരണം;അന്വേഷണം ക്രൈം ബ്രാഞ്ചിന്
ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സുനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
പെട്ടെന്നുള്ള അസ്വാഭാവിക മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ അമിതമായ മരുന്ന് ഉപയോഗം വിഷത്തിന്റെ ഫലം ചെയ്തതാകാം മരണ കാരണം എന്ന് വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണ കാരണമല്ലെങ്കിലും സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളാണ് മരണത്തിലെ ദുരൂഹത കൂട്ടുന്നത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സുനന്ദ താമസിച്ചിരുന്ന ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എന്തുകൊണ്ടാണ് കേസ് അന്വേഷണം ലോക്കല്‍ പോലീസിനെ ഏല്‍പ്പിക്കാതെ ക്രൈംബ്രാഞ്ചിനെ ഏല്പ്പിച്ചതെന്നതിന് വ്യക്തമായ മറുപടിയില്ല. ലോക്കല്‍ പോലീസിന്റെ ജോലിഭാരമാണ് ഒരു പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നത്.
സുനന്ദയുടെ ശരീരത്തില്‍ 15 ഓളം മുറിവുകളാണ് കണ്ടെത്തിയിരുന്നത്. ഇടത്തേ കൈപ്പത്തിയില്‍ ആഴത്തിലുള്ള ദന്തക്ഷതവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിച്ച് വരികയാണ്. ആരാണ് സുനന്ദയുടെ കയ്യില്കടിച്ചത് എന്നറിയാന്‍ കോശപരിശോധന നടത്തും.
ജനുവരി 17 ദില്ലിയിലെ ലീല പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും ശശി തരൂരും തമ്മിലുള്ള ബന്ധം ആരോപിച്ച് സുനന്ദ ഉയര്‍ത്തിവിട്ട ട്വിറ്റര്‍ വിവാദത്തിന് രണ്ട് നാള് ശേഷമായിരുന്നു സുനന്ദയുടെ ദുരൂഹ മരണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications