കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ മരണം;അന്വേഷണം ക്രൈം ബ്രാഞ്ചിന്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സുനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

പെട്ടെന്നുള്ള അസ്വാഭാവിക മരണം എന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ അമിതമായ മരുന്ന് ഉപയോഗം വിഷത്തിന്റെ ഫലം ചെയ്തതാകാം മരണ കാരണം എന്ന് വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണ കാരണമല്ലെങ്കിലും സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളാണ് മരണത്തിലെ ദുരൂഹത കൂട്ടുന്നത്.

Sunanda Tharoor

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സുനന്ദ താമസിച്ചിരുന്ന ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളും ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എന്തുകൊണ്ടാണ് കേസ് അന്വേഷണം ലോക്കല്‍ പോലീസിനെ ഏല്‍പ്പിക്കാതെ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതെന്നതിന് വ്യക്തമായ മറുപടിയില്ല. ലോക്കല്‍ പോലീസിന്റെ ജോലിഭാരമാണ് ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നത്.

സുനന്ദയുടെ ശരീരത്തില്‍ 15 ഓളം മുറിവുകളാണ് കണ്ടെത്തിയിരുന്നത്. ഇടത്തേ കൈപ്പത്തിയില്‍ ആഴത്തിലുള്ള ദന്തക്ഷതവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിച്ച് വരികയാണ്. ആരാണ് സുനന്ദയുടെ കയ്യില്‍കടിച്ചത് എന്നറിയാന്‍ കോശപരിശോധന നടത്തും.

ജനുവരി 17 ദില്ലിയിലെ ലീല പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും ശശി തരൂരും തമ്മിലുള്ള ബന്ധം ആരോപിച്ച് സുനന്ദ ഉയര്‍ത്തിവിട്ട ട്വിറ്റര്‍ വിവാദത്തിന് രണ്ട് നാള്‍ ശേഷമായിരുന്നു സുനന്ദയുടെ ദുരൂഹ മരണം.

English summary
Delhi Police have announced that the Sunnada Pushkar death case will be probed by the crime branch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X