സുനന്ദ പുഷ്‌കറിന്റെ മരണം; നിരപരാധിയാണെന്ന് ശശി തരൂര്‍, കുറ്റപത്രം ആരുടെയൊക്കെയോ ഭാവന
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂര്‍ ദില്ലി കോടതിയില്‍ അറിയിച്ചു. സുനന്ദ പുഷ്‌കറുടെ മരണകാരണം കണ്ടെത്താനോ ഭാര്യ ആത്മഹത്യ ചെയ്‌തോ എന്ന് സ്ഥിരീകരിക്കാനോ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്ന് ശശി തരൂര്‍ ദില്ലി കോടതിയില്‍ വ്യക്തമാക്കി. പൊലീസിന്റെ കുറ്റുപത്രം ദുര്‍ബലമാണെന്നും ആരുുയൊക്കെയോ ഭാവനയാണ് കുറ്റപത്രത്തിലുള്ളതെന്നും ശശി തരൂര്‍ കോടതിയില്‍ അറിയിച്ചു.

അഭിഭാഷകന്‍ വികാസ് പാഹ്വാ കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സുനന്ദയുടെ മരണ കാരണം വ്യക്തമായിട്ടില്ല, ആത്മഹത്യയാണെന്ന് പോലും തെളിഞ്ഞിട്ടില്ല. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്- വിശദീകരണത്തില്‍ പറയുന്നു.
2014 ജനുവരിയില്‍ സുനന്ദ ദില്ലിയിലേക്ക് വരുമ്പോള്‍ രോഗിയായിരുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് വീല്‍ചെയറിലാണ് ഹോട്ടലില്‍ എത്തിച്ചത്. ഇതിനെല്ലാം തെളിവുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ശശി തരൂരും കോടതിയില്‍ ഹാജരായിരുന്നു.
2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കറെ ഡല്‍ഹിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയില്‍ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാര്‍ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.
ദുരൂഹസാഹചര്യത്തിലുള്ള മരണമായതിനാല്‍ ഭര്‍ത്താവായ ശശി തരൂര്‍ ആദ്യം മുതല്‍ അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയിലായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ബിജെപി വിഷയത്തെ മാറ്റി തീര്‍ക്കുകയും ചെയ്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ബിജെപി, ചിത്രങ്ങൾ കാണാം
നാല് വര്‍ഷത്തിന് ശേഷം സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്്. സുനന്ദ പുഷ്‌ക്കറിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് ദില്ലി പോലീസ് വിധി എഴുതുന്നത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications