Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണം ആത്മഹത്യ തന്നെ: പോലീസ്

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയും വ്യവസായിയുമായിരുന്ന സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ്. അളവില്‍ കൂടുതല്‍ മരുന്ന് കഴിച്ചതാണ് മരണകാരണം എന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ദില്ലി പോലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ ഗൗരവസ്വഭാവം ഉള്ളതായിരുന്നില്ല. സുനന്ദയുടെ മരണം സംബന്ധിച്ച് ദില്ലി പോലീസിന് പരാതിയൊന്നും കിട്ടിയിട്ടില്ലത്രെ.

സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ സ്വാധിനിക്കാന്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ ശ്രമം നടത്തി എന്ന എയിംസിലെ ഫോറന്‍സിക് വിഭാഗം തലവന്റെ വെളിപ്പെടുത്തലോടെയാണ് സുനന്ദയുടെ മരണം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ശ്രമം ഉണ്ടായിട്ടില്ല എന്നും ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍ മിശ്ര പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുകയാണ് എന്നും എയിംസ് പ്രതികരിച്ചു.

sunanda-pushkar

ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും മറ്റും സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടതാണ് എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണ്. ഐ പി എല്‍ സാമ്പത്തിക ക്രമക്കേടുകളാണ് സുനന്ദയുടെ മരണത്തിന് കാരണമെന്നും റോബര്‍ട്ട് വദ്രയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ട് എന്നും സ്വാമി ആരോപിച്ചു. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സ്വാമി കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ദില്ലിയിലെ ലീല ഹോട്ടലില്‍ വെച്ച് 2014 ജനുവരി 17 നാണ് സുനന്ദ പുഷ്‌കര്‍ മരിച്ചത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു. സുനന്ദയുടെ മരണം അസ്വഭാവികമായിരുന്നില്ല എന്നായിരുന്നു പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തിരുത്തിയ റിപ്പോര്‍ട്ടായിരുന്നു എന്നാണ് ഗുപ്ത വെളിപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+