സുനന്ദയുടെ സഹോദരന് തരൂരിനെ സംശയം?
ദില്ലി: സുനന്ദ പുഷ്ക്കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെതിരെ സംശയം പ്രകടിപ്പിച്ച് സഹോദരന് രംഗത്തെത്തി. സുനന്ദയുടെ മരണത്തെ കൊലപാതകം എന്നാണ് സഹോദരന് അശോക് കുമാര്‍ വിശേഷിപ്പിച്ചത്. സുനന്ദ ആത്മഹത്യ ചെയ്തതല്ല, മറിച്ച് കൊല്ലപ്പെട്ടതാണ് എന്ന് അശോക് കുമാര്‍ ആരോപിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സുനന്ദ പുഷ്കറിന്റെ മരണം മുന്‍കൂട്ടി പ്ലാന്‍ ചെയ്തു എന്നും അശോക് കുമാര്‍ കരുതുന്നു. ശശി തരൂരിന് സംഭവത്തില്‍ ബന്ധമുള്ളതായും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ജനുവരി 17 നാണ് സുനന്ദ പുഷ്കര്‍ മരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടി പരിപാടികളുമായി തിരക്കിലായിരുന്ന തരൂര്‍ തിരിച്ചെത്തിയപ്പോഴാണ് സുനന്ദ പു്ഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദില്ലിയിലെ ലീല പാലസ് ഹോട്ടലിലായിരുന്നു സംഭവം.

പാകിസ്താനി ജേര്‍ണലിസ്റ്റായ മെഹര്‍ തരാറുമായി ശശി തരൂരിനുള്ള ബന്ധത്തില്‍ സുനന്ദ പുഷ്കര്‍ വളരെ അസ്വസ്ഥയായിരുന്നു. സുനന്ദ സുഖമില്ലാതെ കിടക്കുമ്പോഴാണ് ശശി തരൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന് പോയത്. ഹോട്ടലിലെ സി സി ടി വി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. വിഷം അകത്തുചെന്നാണ് സുനന്ദ പുഷ്കര്‍ മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എ ഐ സി സി സമ്മേളനം കഴിഞ്ഞ് പോകുമ്പോള്‍ ആരുടെയും കൈ പിടിച്ച് കുലുക്കാന്‍ പോലും തരൂര്‍ തയ്യാറായിരുന്നില്ല എന്നും അശോക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം അശോക് കുമാറിന്റെ പ്രസ്താവനകളോട് ശശി തരൂര്‍ പ്രതികരിച്ചില്ല. നേരത്തെ, വിഷം കുത്തിവച്ചതാകാം സുന്ദയുടെ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications