• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏറ്റവും പ്രിയപ്പെട്ടവളേ.. പാക് മാധ്യമ പ്രവർത്തക മെഹറിന് തരൂർ അയച്ച മെയിലുകളുമായി പോലീസ് കോടതിയിൽ!

ദില്ലി: രണ്ടാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുളള കേസുകളില്‍ തുടര്‍നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. മുന്‍ കേന്ദ്ര കൂടിയായ പി ചിദംബരം ഐഎന്‍എസ്‌ക് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ നെട്ടോട്ടമോടുകയാണ്.

മറ്റൊരു മുന്‍ കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂരിന്റെ തലയ്ക്ക് മുകളില്‍ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണമാണ് ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിക്കിടക്കുന്നത്. തരൂരിനെ പൂട്ടുന്ന തരത്തിലുളള നിര്‍ണായക വിവരങ്ങള്‍ ദില്ലി പോലീസ് കോടതിയില്‍ കൈമാറിയിട്ടുണ്ട്. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധത്തിന്റെ വിവരങ്ങള്‍ അടക്കം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളേ'

'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളേ'

പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുളള ശശി തരൂരിന്റെ ബന്ധം സുനന്ദ പുഷ്‌കറിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നുമാണ് ദില്ലി പോലീസിന്റെ കണ്ടെത്തല്‍. ശശി തരൂര്‍ മെഹര്‍ തരാറിന് അയച്ച ഇ മെയിലുകളും സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിംഗ് നല്‍കിയ മൊഴിയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളേ' എന്നാണ് കത്തില്‍ മെഹറിനെ തരൂര്‍ സംബോധന ചെയ്തിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

നളിനി സിംഗിന്റെ മൊഴി

നളിനി സിംഗിന്റെ മൊഴി

മെഹര്‍ തരാറുമായി ശശി തരൂരിനുളള അടുപ്പം ചൂണ്ടിക്കാട്ടുന്നതാണ് ആ കത്തുകളെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത്തരത്തിലുളള നിരവധി ഇ മെയിലുകള്‍ മെഹറിന് തരൂര്‍ അയച്ചിട്ടുണ്ട്. അതേസമയം ആ കത്തുകള്‍ തികച്ചും സ്വകാര്യമാണെന്നും പ്രോസിക്യൂഷന്‍ കത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് വളച്ചൊടിക്കുകയാണെന്നും തരൂരിന്റെ അഭിഭാഷകന്‍ വികാസ് പഹ്വ എതിര്‍വാദം ഉന്നയിച്ചു. മെഹര്‍ തരാറുമായുളള തരൂരിന്റെ ബന്ധമാണ് സുനന്ദയുടെ ആത്മഹത്യയിലേക്ക് നയിച്ച് എന്ന് തെളിയിക്കാന്‍ നളിനി സിംഗിന്റെ മൊഴിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കരഞ്ഞ് കൊണ്ട് സുനന്ദ വിളിച്ചു

കരഞ്ഞ് കൊണ്ട് സുനന്ദ വിളിച്ചു

മെഹര്‍ തരാറിനേയും ശശി തരൂരിനേയും കുറിച്ചുളള വിവരങ്ങള്‍ അടക്കം സുനന്ദ പുഷ്‌കര്‍ തന്നോട് പറഞ്ഞിരുന്നു എന്നാണ് നളിനി സിംഗ് പോലീസില്‍ നല്‍കി മൊഴി. കരഞ്ഞ് കൊണ്ടാണ് സുനന്ദ തന്നോട് ഫോണില്‍ സംസാരിച്ചത് എന്നും താന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെന്നും നളിനിയുടെ മൊഴിയില്‍ പറയുന്നു. തരൂരിന്റെയും സുനന്ദയുടേയും ദാമ്പത്യ ബന്ധം തകര്‍ച്ചയില്‍ ആയിരുന്നു. തരൂരിനോടും മെഹര്‍ തരാറിനോടും പകരം ചോദിക്കണം എന്നാണ് സുനന്ദ പറഞ്ഞതെന്നും നളിനി സിംഗ് നല്‍കിയ മൊഴിയില്‍ ഉണ്ട്.

ശാരീരിക പീഡനവും

ശാരീരിക പീഡനവും

ശശി തരൂരും മെഹര്‍ തരാറും തമ്മില്‍ കൈമാറിയ ചില ഇ മെയില്‍ സന്ദേശങ്ങള്‍ സുനന്ദ പുഷ്‌കറിന് ലഭിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. വീട്ടിലേക്ക് തിരിച്ച് പോകാന്‍ തയ്യാറാവാതെ സുനന്ദ പുഷ്‌കര്‍ ലീല ഹോട്ടലിലേക്കാണ് പോയത് എന്നും നളിനി സിംഗ് പോലീസിന് മൊഴി നല്‍കി. തരൂരില്‍ നിന്ന് മാനസിക പീഡനം മാത്രമല്ല ശാരീരിക പീഡനവും സുനന്ദ പുഷ്‌കര്‍ അനുവദിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സുനന്ദയുടെ ശരീരത്തില്‍ 15ഓളം മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു എന്നുളള റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. അവ മൽപ്പിടുത്തത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ് പ്രോസിക്യൂഷൻ വാദം.

15ഓളം മുറിവേറ്റ പാടുകള്‍

15ഓളം മുറിവേറ്റ പാടുകള്‍

വിഷം അകത്ത് ചെന്നതാണ് സുനന്ദ പുഷ്‌കറിന്റെ മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ 15ഓളം മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അവ 4 മുതല്‍ 12 മണിക്കൂറുകള്‍ വരെ പഴക്കം മാത്രം ഉളളവ ആണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. കൈകളിലും കൈമുട്ടിലും കാലുകളിലുമായാണ് മുറിവുകൾ കണ്ടെത്തിയത്. സുനന്ദ പുഷ്‌കര്‍ മരണത്തില്‍ ശശി തരൂരിന് എതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ റോസ് അവന്യൂ കോടതി വാദം കേൾക്കാൻ ആരംഭിച്ചിരിക്കുന്നത്. കേസിൽ ഇനി വാദം ആഗസ്റ്റ് 31ന് തുടരും.

നിയമസഭയിൽ അശ്ലീല വീഡിയോ കണ്ട് രാജി വെച്ച നേതാവും മന്ത്രി! എംഎൽഎ പോലുമല്ല, കർണാടകത്തിൽ വിവാദം

പാകിസ്താനിൽ പ്രളയ സമാന സാഹചര്യം, മുന്നറിയിപ്പില്ലാതെ ഇന്ത്യ വെള്ളം തുറന്ന് വിട്ടുവെന്ന് പാക് ആരോപണം

English summary
Sunanda Pushkar Death: Police produced Sashi Tharoor's E-mails to Mehr Tarar in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more