Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണം: സുനില്‍ സാഹിബിനെ ചോദ്യം ചെയ്തു, ശിവ് മേനോനെ ചോദ്യം ചെയ്യും

ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉയര്‍ന്ന വന്ന പേരായിരുന്നു സുനില്‍ സാഹിബ് എന്നത്. സുനന്ദ കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് വരെ അവരുടെ മുറിയില്‍ സന്ദര്‍ശനം നടത്തിയ വ്യക്തിയായിരുന്നു സുനില്‍.

ദില്ലി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം സുനില്‍ സാഹിബിനെ കഴിഞ്ഞ ദിവസം തന്നെ ചോദ്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. സുനില്‍ താക്രു എന്നാണ് ഇയാളുടെ പേരെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കശ്മീരി സ്വദേശിയായ ഇയാള്‍ സുനന്ദയുടെ കുടുംബ സുഹൃത്താണെന്നും തെളിഞ്ഞിട്ടുണ്ട്.

Sunanda Pushkar

ജനുവരി 15 നും 16 നും താന്‍ സുനന്ദയെ സന്ദര്‍ശിച്ച കാര്യം സുനില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നാണത്രെ മൊഴി നല്‍കിയത്. ഐപിഎല്ലുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തന്നോട് സുനന്ദ സംസാരിച്ചിരുന്നുവെന്നും സുനില്‍ പറഞ്ഞിട്ടുണ്ടത്രെ.

Shiv Menon

എന്തായാലും വരും ദിവസങ്ങളില്‍ പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ് മേനോനും സുനന്ദയുടെ സഹോദരനും അടക്കമുള്ളവരെ ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിന് ശേഷം കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കും എന്ന് ദില്ലി പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+