Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ ഒരിക്കലും ആത്മഹത്യ ചെയ്യില്ല:സുനന്ദയുടെ മകന്‍

ദില്ലി: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകള്‍ ബാക്കി നില്‍ക്കെ മകന്‍ ശിവ്‌മേനോന്‍ പറയുന്നു, എന്റെ അമ്മ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന്. ശശി തരൂരും അമ്മയുടെ മരണത്തിന് കാരണമല്ല. മാധ്യമങ്ങളില്‍ നല്‍കുന്ന തെറ്റായ വാര്‍ത്തകളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്ന ശിവ് മേനോന്‍.

എന്റെ അമ്മ ധൈര്യശാലിയാണ്. അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മാനസിക സമ്മര്‍ദ്ദവും അമിത മരുന്നുകളുടെ ഉപയോഗവുമാവാം അമ്മയുടെ മരണത്തിന് കാരണം. ശശി തരൂര്‍ ഒരിക്കലും അമ്മയുടെ മരണത്തിന് കാരണമല്ല. തരൂര്‍ അമ്മയെ ദേഹോപദ്രവമേല്‍പ്പിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യില്ലെന്ന് ശിവ് മേനോന്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുവരും പരസ്പരം സ്‌നേഹിച്ചിരുന്നു. പ്രണയിച്ചിരുന്നു- മകന്‍ പറഞ്ഞു.

Sunanda Pushkar and son

മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും 21 കാരനായ ശിവ് മേനോന്‍ ട്വിറ്ററിലൂടെ പറഞ്ഞു. മരണത്തിലെങ്കിലും അമ്മയെ വെറുതെവിടണമെന്ന് മകന്‍ അഭ്യര്‍ത്ഥിച്ചു. അമ്മയുടെ മരണത്തെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളാണ് തന്നെ തകര്‍ത്തുകളഞ്ഞത്. മരണത്തില്‍ ദുരൂഹതയില്ലെന്നും മകന്‍ പറയുന്നു.

സുനന്ദയുടെ രണ്ടാം വിവാഹ ബന്ധത്തിലുണ്ടായ മകനാണ് ശിവ് മേനോന്‍. കശ്മീരി പണ്ഡിറ്റ് കുടംബത്തില്‍ നിന്നുള്ള സഞ്ജയ് റെയ്‌നയുമായുള്ള വിവാഹ ബിന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് സുനന്ദ മലയാളി വ്യവസായിയായ സുജിത്ത് മേനോനെ വിവാഹം കഴിച്ചത്. 1997ലെ ഒരു കാറപകടത്തില്‍ സുജിത്ത് കൊല്ലപ്പെട്ടു. തുടര്‍ന്നാണ് തരൂരിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലായതും വിവാഹം കഴിച്ചതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+