സുനന്ദയുടെ മരണത്തില്‍ റോബര്‍ട്ട് വദ്രയുടെ പങ്ക്?
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വദ്രയ്ക്ക് സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണം. ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വദ്രയുടെ പങ്ക് ആരോപിക്കുന്നത്.
ഐ പി എല്‍ ടീമായിരുന്ന കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെടുത്തിയാണ് സ്വാമി റോബര്‍ട്ട് വധേരയെ സുനന്ദയുടെ മരണം സംബന്ധിച്ച വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. കൊച്ചി ടസ്‌കേഴ്‌സിനെ വാങ്ങിയത് റോബര്‍ട്ട് വധേരയുടെ പണം ഉപയോഗിച്ചാണ് എന്നാണ് ആരോപണം. ഈ ഇടപാടിന്റെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സുനന്ദയെ കൊന്നതത്രെ.

ആരോപണം ഗുരുതരം
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണമാണ് സുബ്രഹ്മണ്യം സ്വാമി ഉന്നയിക്കുന്നത്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് സ്വാമി.

റോബര്‍ട്ട് വദ്രയോ
സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ സംശയമുണ്ടെങ്കിലും റോബര്‍ട്ട് വദ്രയുടെ പേര് ഇതുവരെ ആരും കേസുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നില്ല. എന്നാല്‍ ഐ പി എല്‍ - സാമ്പത്തിക - ഇടപാടുകളിലൂടെ സുനന്ദയുടെ മരണത്തില്‍ വദ്രയ്ക്ക് പങ്കുണ്ട് എന്നാണ് സ്വാമി ആരോപണമുയര്‍ത്തുന്നത്.

പത്രസമ്മേളനത്തില്‍ എന്ത്
മരണത്തിന് ഏതാനും ദിവസം മുമ്പ് ഒരു പത്രസമ്മേളനം വിളിക്കാന്‍ സുനന്ദ പുഷ്‌കര്‍ താല്‍പര്യപ്പെട്ടിരുന്നു എന്നും സ്വാമി പറയുന്നു. എന്നാല്‍ ഇത് നടന്നില്ല. എന്തായിരിക്കും പത്രസമ്മേളനത്തില്‍ സുനന്ദ പുഷ്‌കറിന് പറയാനുണ്ടായിരുന്നത്.

ആരെക്കുറിച്ച്
ഉന്നത രാഷ്ട്രീയ നേതാക്കളെ അസ്വാരസ്യപ്പെടുത്തുന്ന കാര്യങ്ങളാണത്രെ സുനന്ദ പുഷ്‌കര്‍ പുറത്തുവിടാനിരുന്നത്. സുനന്ദ പുഷ്‌കറിന്റെ മരണത്തിലൂടെ ഇതെല്ലാം ഇല്ലാതായി. സുനന്ദ പുഷ്‌കറിന്റെ മരണം ആരെയാണ് സംരക്ഷിക്കുന്നത്.

എസ് ഐ ടി വേണം
ദില്ലി പോലീസിന് അന്വേഷിച്ച് കണ്ടുപിടിക്കാവുന്നതിലും അപ്പുറമാണ് ഈ കൊലപാതകത്തിലെ കെട്ടുപാടുകളെന്നും അതുകൊണ്ട് കേസന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നു.

മുറിവുകള്‍ എങ്ങനെ
മരണപ്പെടുമ്പോള്‍ സുനന്ദ പുഷ്‌കറിന്റെ മൃതദേഹത്തില്‍ 12 മുറിവുകള്‍ ഉണ്ടായിരുന്നത്രെ. ഈ മുറിവുകള്‍ എങ്ങനെ വന്നു. സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നിട്ടാണോ. ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഒരുപാടുണ്ട്












Click it and Unblock the Notifications