Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരും പിന്തുണച്ചില്ലെങ്കിലും സുനന്ദയുടെ കുടുംബം ഇപ്പോഴും തരൂരിനൊപ്പം തന്നെ

ദില്ലി: സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തരൂര്‍ വിവാദത്തില്‍ അകപ്പെടുമ്പോഴും സുനന്ദയുടെ കുടുംബത്തിന്റെ പിന്തുണ തരൂരിന്. കേസില്‍ മൊഴി നല്‍കാനെത്തിയ സുനന്ദയുടെ സഹോദരന്‍ ശശി തരൂരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. തരൂരുമൊത്തുള്ള വിവാഹ ജീവിതത്തില്‍ സുനന്ദ സന്തുഷ്ടയായിരുന്നുവെന്നും ശാരീരിക മര്‍ദ്ദനം ഏറ്റതായി പരാതി പറഞ്ഞിട്ടില്ലെന്നും സഹോദരന്‍ പൊലീസിന് മൊഴി നല്‍കി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ അടുത്ത ബന്ധുക്കള്‍ ആരും തന്നെ തരൂരിനെതിരെ ഇതുവരെയും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല.

ട്വിറ്റര്‍, എപിഎല്‍ വിവാദങ്ങളില്‍ സുനന്ദ അസ്വസ്ഥയായിരുന്നുവെന്ന് സഹോദരന്റെ മൊഴിയില്‍ പറയുന്നു. സുനന്ദയ്ക്ക് രോഗപ്രതിരോധ ശേഷി നഷ്ടമാകുന്ന രോഗം ഉണ്ടായിരുന്നതായി മകന്‍ ശിവ് മേനോന്‍ പൊലീസിന് മൊഴി നല്‍കി. ചികിത്സയുടെ ഭാഗമായി സുനന്ദ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നതായും മകന്‍ മൊഴി നല്‍കി.

Sunanda

സുനന്ദയ്ക്ക് രോഗമുണ്ടെന്നും ഇല്ലെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സുനന്ദയുടെ ശരീരം ചലനമറ്റ അവസ്ഥയില്‍ കണ്ടതിന് ശേഷം തരൂരും സുഹൃത്തുക്കളും ഡോക്ടറുടെ സഹായം തേടാന്‍ വൈകിയതില്‍ ദുരൂഹത. ഹോട്ടലിന് സമീപമുണ്ടായിരുന്ന എയിംസ് ഒഴിവാക്കി പത്ത് കിലോമീറ്റര്‍ അകലെയുള്ള ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം തേടിയതിനെപ്പറ്റിയാണ് ദുരൂഹതയുള്ളത്. ഇക്കാര്യം പൊലീസ് അന്വേഷിയ്ക്കുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+