സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തി
ദില്ലി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ(54) ദില്ലിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തരൂര്‍ തന്നെയാണ് മരണ വിവരം പോലിസിനെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രണ്ട് ദിവസമായി സുനന്ദ ദില്ലിയിലെ ലീലാ ഹോട്ടലിലെ 345ാം മുറിയിലുണ്ടായിരുന്നു. സുനന്ദയ്ക്ക് നല്ല സുഖമില്ലെന്നറിഞ്ഞ് എഐസിസി സമ്മേളനത്തിനിടെ തരൂര്‍ ഹോട്ടലിലെത്തിയപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്.

പാക് മാധ്യമപ്രവര്‍ത്തകയുമായി ശശി തരൂര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ട്വീറ്റുകള്‍ സുനന്ദയുടെ വാളില്‍ പ്രത്യക്ഷപ്പെട്ടത് വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ ബന്ധത്തില്‍ യാതൊരു വിള്ളലുമില്ലെന്ന് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. അതിനു മണിക്കൂറുകള്‍ക്കു ശേഷമുള്ള ആത്മഹത്യ ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
2010 ആഗസ്റ്റ് 22നായിരുന്നു തരൂര്‍-സുനന്ദ വിവാഹം നടന്നത്. കാശ്മീര്‍ സോപോര്‍ സ്വദേശിനിയാണ്. ഏക മകന്‍ ശിവ.












Click it and Unblock the Notifications