'സുനന്ദ വില്‍പ്പത്രം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു'
ദില്ലി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരുപാട് ദുരൂഹതകളുണ്ടെങ്കിലും അവരുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു, സുനന്ദ ഒരിക്കലും ആത്മഹത്യചെയ്യില്ല. തന്റെ മരണത്തെ കുറിച്ച് സുനന്ദയ്ക്ക നേരത്തെ ബോധ്യമുണ്ടെന്നാണ് സുഹൃത്തുക്കളില്‍ ചിലര്‍ വെളിപ്പെടുത്തുന്നത്.
തന്റെ മരണത്തെ മുന്നില്‍ കണ്ട സുനന്ദ സ്വത്തുക്കള്‍ സംബന്ധിച്ച വില്‍പ്പത്രം ഉണ്ടാക്കാന്‍ പറഞ്ഞിരുന്നെന്ന് സുഹൃത്തും കോര്‍പ്പറേറ്റ് അഭിഭാഷകനുമായ രോഹിത്ത് കൊച്ചാര്‍ പറയുന്നു. ഇനിയധികകാലം ഇല്ലെന്ന് സുനന്ദ മനസ്സിലാക്കിയതിന്റെ ഭാഗമായാണ് വില്‍പ്പത്രം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതെന്ന് കരുതുന്നു. ജീവിതം അനിശ്ചിതത്വത്തിലാണെന്ന് സുനന്ദ പറഞ്ഞതായും കൊച്ചാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആരോഗ്യ പ്രശ്‌നങ്ങള്‍ സുനന്ദയെ വല്ലാതെ അലട്ടിയിരുന്നതായിതായി സുനന്ദയുടെ സുഹൃത്തും ദുബായി ആസ്ഥാനാമായുള്ള കണ്‍സള്‍ട്ടന്റുമായ ശ്രീദേവി ബഡിക പറഞ്ഞു. ഗോവയില്‍ സുനന്ദയുടെ പുതവത്സരാഘോഷം ശ്രീദേവിക്കൊപ്പമായിരുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കാതെ കൂടുതല്‍ സമയവും അവര്‍ മുറിക്കുള്ളില്‍ തന്നെയായിരുന്നു. നല്ല മനോധൈര്യമുള്ള സ്ത്രീയാണ് സുനന്ദയെന്നും അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ശ്രീദേവി പറയുന്നു.
പത്തൊമ്പത് വര്‍ഷമായി സുനന്ദയുമായി അടുപ്പമുള്ള റജീന മഷ്‌റിനും ഇതേകാര്യമാണ് പറയാനുള്ളത്. മരിക്കുന്നതിന്റെ തലേ ദിവസവും സുനന്ദ മഷ്‌റിനെ വിളിച്ച് ആരോഗ്യനിലയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നത്രെ. തരൂരിനും സുനന്ദയ്ക്കുമിടയില്‍ ഏതൊരു ദമ്പദിമാര്‍ക്കിടയിലുമെന്ന പോലുള്ള സാധാരണ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും മഷ്‌റിന പറഞ്ഞു.












Click it and Unblock the Notifications