സുനന്ദയുടെ മരണം: തൂരൂരിനെ ചോദ്യം ചെയ്തു... 40 ചോദ്യങ്ങള്‍
ദില്ലി: സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ദില്ലി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചോദ്യം ചെയ്തു. ജനുവരി 19 ന് രാത്രിയാണ് തരൂര്‍ ദില്ലി പോലീസിന് മുന്നില്‍ ഹാജരായത്.
ശശി തരൂരിനോട് പ്രത്യേക അന്വേഷണ സംഘം 40 ചോദ്യങ്ങള്‍ ചോദിച്ചതായാണ് വിവരം. സുനന്ദയുടെ മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികതയുണ്ടെന്ന് കരുതുന്നില്ലെന്നാണത്രെ തരൂര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ദില്ലി പോലീസ് കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നപ്പോഴും തരൂരിന്റെ പ്രതികരണം ഇങ്ങനെ തന്നെ ആയിരുന്നു. സ്വാഭാവിക മരണം ആയിരിക്കാം എന്നാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിലും തരൂര്‍ പറഞ്ഞിരിക്കുന്നത്.
തരൂരിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് തവണയെങ്കിലും ഇനിയും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് വാര്‍ത്തകള്‍ . ചോദ്യം ചെയ്യലിനോട് തരൂര്‍ നന്നായി സഹകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചോദ്യങ്ങളോട് ശാന്തമായാണ് പ്രതികരിച്ചത്.
സുനന്ദക്ക് ശത്രുക്കള്‍ ആരെങ്കിലും ഉണ്ടായിരുന്നോ, ഐപിഎല്ലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടയിരുന്നോ, സുനന്ദയുടെ മാനസിക നില എങ്ങനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ തരൂരിനോട് അന്വേഷണ സംഘം ചോദിച്ചതായാണ് റിപ്പോര്‍ട്ട്.
അന്വേഷണ സംഘത്തോട് എല്ലാ രീതിയിലും സഹകരിക്കാമെന്ന് തരൂര്‍ ഉറപ്പ് നല്കിയിട്ടുണ്ടത്രെ. പോലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാകാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications