കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ കൊലപാതകം: ശശി തരൂരിന് ദില്ലി പോലീസിന്റെ നോട്ടീസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എംപിയും ആയ ശശി തരൂരിന് ദില്ലി പോലീസിന്റെ നോട്ടീസ്. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tharoor Sunanda

സിആര്‍പിസി 160-ാം വകുപ്പ് പ്രകാരം ആണ് തരൂരിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കണം എന്നും ദില്ലി പോലീസ് തരൂരിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Shashi Tharoor

തരൂര്‍ ഇപ്പോള്‍ ദില്ലിയില്‍ ഇല്ല. ബംഗളൂരുവില്‍ ആണ് ഉള്ളത്. ജനുവരി 19 ന് വൈകീട്ടോ 20 ന് രാവിലേയോ തരൂര്‍ ദില്ലിയില്‍ എത്തുമെന്നാണ് സൂചന. തരൂര്‍ ദില്ലിയില്‍ എത്തിയാലുടന്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ചോദ്യം ചെയ്തേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ട്. തരൂരിന് ദില്ലി പോലീസ് നോട്ടീസ് അയച്ചുവെന്ന് തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് പോലീസ് തന്നെ അക്കാര്യം നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് പ്രത്യേക അന്വേഷണ സംഘം സുനന്ദയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സുനന്ദയുടേയും തരൂരിന്‍റേയും സഹായി ആയിരുന്ന നാരായണ്‍ സിങ് ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.

English summary
Sunanda Pushkar's death: Delhi Police issued notice to Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X