കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച ആഫ്രിക്കന്‍ വ്യവസായി ആര്?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകം സംബന്ധിച്ച് ഓരോദിവസവും പുതിയ പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. സുനില്‍ സാഹിബും കാറ്റിയും കൂടാതെ മറ്റൊരു പേരാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്.

സഞ്ജയ് ദിവാന്‍. ഇന്ത്യക്കാരനെങ്കിലും പശ്ചിമാഫ്രിക്ക കേന്ദ്രീകരിച്ചാണ് സഞ്ജയ് ദിവാന്റെ പ്രവര്‍ത്തനങ്ങള്‍. സുനന്ദ മരിച്ച ദിവസം സഞ്ജയ് ലീല പാലസിലെ 345-ാം മുറിയില്‍ വന്നിരുന്നു. അത് സുനന്ദ മരിച്ചതിന് ശേഷമായിരുന്നോ അതിന് മുമ്പായിരുന്നോ എന്നാണ് ചോദ്യം.

Sunanda Pushkar

സുനന്ദ ഹോട്ടല്‍മുറിയില്‍ കിടക്കുമ്പോള്‍ താന്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചുവെന്ന് സഞ്ജയ് മുമ്പ് സബ് ഡിവിഷണല്‍മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. തരൂരുമായും സുനന്ദയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സഞ്ജയ്.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ചെറുദ്വീപ് ആയ കേപ്പ് വെര്‍ഡെയില്‍ ഇന്ത്യയുടെ ഓണററി കോണ്‍സല്‍ ജനറല്‍ ആണ് സഞ്ജയ്. 2008 മുതല്‍ ശശി തരൂരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

Sunanda Pushkar

തരൂരിന്റെ സഹായി നാരായണ്‍ സിങ് പറഞ്ഞിട്ടാണ് താന്‍ ലീല പാലസിലേക്ക് ചെന്നതെന്നാണ് അന്ന് സഞ്ജയ് മൊഴി നല്‍കിയത്. സുനന്ദ ഭക്ഷണം കഴിക്കുന്നില്ലെന്നും നേരിട്ടെത്തി നിര്‍ബന്ധിക്കണം എന്നുമാണത്രെ നാരായണ്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ സുനന്ദ എഴുന്നേറ്റില്ല. ഇതേ തുടര്‍ന്ന് പരിചിതനായ ഡോ രജതിനെ എത്തിക്കാന്‍ ശ്രമിച്ചു. ഇതിനിടെ തരൂരും സ്ഥലത്തെത്തി. എന്നാല്‍ തരൂര്‍ പോയി സുനന്ദയെ വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംശയം തോന്നിയത്. പിന്നീട് ഡോക്ടര്‍ രജതും , ഹോട്ടലിലെ ഡോക്ടറും എത്തി നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും സഞ്ജയ് മൊഴി നല്‍കിയിട്ടുണ്ടത്രെ.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നളിനി സിങ് നല്‍കിയ മൊഴിയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

English summary
Sunanda Pushkar's Death: Who is Sanjay Diwan?.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X