കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂർ ഒന്നാം പ്രതി? സുനന്ദ പുഷ്‌കറിന്റേത് ആത്മഹത്യയെന്ന് കുറ്റപത്രം... തരൂരിനെതിരെ പ്രേരണ കുറ്റം

Google Oneindia Malayalam News

Recommended Video

cmsvideo
സുനന്ദ പുഷ്കർ മരണം കൊലപാതകമല്ല, പക്ഷെ ശശി തരൂർ കുടുങ്ങും ?

ദില്ലി: സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തില്‍ ദില്ലി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയും എംപിയും ആയ ശശി തരൂരിനെ പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

സുനന്ദ പുഷ്‌കറിന്റേത് ആത്മഹത്യ ആണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ശശി തരൂരിനെതിരെ പോലീസ് പ്രേരണ കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. ഗാര്‍ഹിക പീഡന കുറ്റവും തരൂരിനെതിരെ ചുമത്തിയിട്ടുണ്ട്.

ദില്ലി പാട്യാല ഹൗസ് കോടതിയില്‍ ആണ് പോലീസ് കറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചതായിരുന്നു സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം. 2014 ജനുവരി 17 ന് ആയിരുന്നു സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകമല്ല

കൊലപാതകമല്ല

സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെടുകയായിരുന്നു എന്ന രീതിയില്‍ കുറേയേറെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ദില്ലി പോലീസ് അന്വേഷണവും നടത്തിയിരുന്നു. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു.

എന്നാല്‍ സുനന്ദയുടേത് കൊലപാതകം അല്ലെന്നാണ് ഇപ്പോള്‍ ദില്ലി പോലീസ് കണ്ടെത്തിയിരിക്കുന്നത്. സുനന്ദയുടേത് ആത്മഹത്യ ആണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

ശശി തരൂര്‍ പ്രതി

ശശി തരൂര്‍ പ്രതി

കേസില്‍ ശശി തരൂരിനെ പ്രതി ചേര്‍ത്താണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ആത്മഹത്യ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനവും ആണ് തരൂരിനെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളും തരൂരിനെതിരെ ദില്ലി പോലീസ് ചുമത്തിയിട്ടുണ്ട്.

അറസ്റ്റ് ഉടന്‍?

അറസ്റ്റ് ഉടന്‍?

ശശി തരൂരിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്‌തേക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ സാധിക്കില്ല. ക്രിമിനല്‍ കേസില്‍ തരൂര്‍ ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഏറെ രാഷ്ട്രീയ മാനം കൂടി ഉള്ള കേസ് ആണിത്. ബിജെപി സര്‍ക്കാര്‍ ശശി തരൂരിനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

ദുരൂഹതകള്‍ നിറഞ്ഞ മരണം

ദുരൂഹതകള്‍ നിറഞ്ഞ മരണം

ദില്ലിയിലെ ലീല പാലസ് ഹോട്ടലില്‍ ആയിരുന്നു 2014 ജനുവരി 17 ന് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ സംശയങ്ങള്‍ ജനിപ്പിക്കുന്നതായിരുന്നു തുടര്‍ന്ന് ഉണ്ടായ സംഭവങ്ങള്‍. സുനന്ദ രോഗബാധിതയായിരുന്നു എന്ന രീതിയില്‍ ആയിരുന്നു വിശദീകരണങ്ങള്‍ വന്നത്. എന്നാല്‍ അപ്പോഴും ദുരൂഹതകള്‍ തുടരുകയായിരുന്നു.

കൊലപാതക കേസ് എന്ന്

കൊലപാതക കേസ് എന്ന്

സുനന്ദയുടേത് സ്വാഭാവിക മരണം അല്ലെന്ന് ആദ്യത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ സൂചനയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷാംശം അകത്തുചെന്നാണ് സുനന്ദ മരിച്ചത് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വിഷാംശം എങ്ങനെ സുനന്ദയുടെ ശരീരത്തില്‍ എത്തി എന്നത് സംബന്ധിച്ചായിരുന്നു പിന്നീട് ഊഹാപോഹങ്ങള്‍.

പ്രതിസ്ഥാനത്ത് ശശി തരൂര്‍?

പ്രതിസ്ഥാനത്ത് ശശി തരൂര്‍?

ശശി തരൂരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് കുറേയേറെ അപസര്‍പ്പക കഥകളും പുറത്തിറങ്ങിയിരുന്നു. കൊലപാതക കുറ്റം ചുമത്തിക്കൊണ്ടായിരുന്നു ദില്ലി പോലീസ് കേസ് അന്വേഷണം തുടങ്ങിയത്. ശശി തരൂരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് തന്നെ ആയിരുന്നു ആ അന്വേഷണം. പലതവണ തരൂരിനെ ദില്ലി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പരസ്യ വിവാദത്തിന് ശേഷം

പരസ്യ വിവാദത്തിന് ശേഷം

ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിലുള്ള ബന്ധത്തില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് സുനന്ദ തന്നെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം, പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടു എന്ന് സുനന്ദ വ്യക്തമാക്കി. പക്ഷേ, ഇതിന് ദിവസങ്ങള്‍ക്ക് ശേഷം ആയിരുന്നു സുനന്ദയുടെ ആകസ്മിക മരണം.

തെളിവുകള്‍ ഉണ്ടെന്ന്

തെളിവുകള്‍ ഉണ്ടെന്ന്

സുനന്ദ പുഷ്‌കറിന്റേത് കൊലപാതകം ആണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആയിരുന്നു. ശശി തരൂരിനെതിരെ തെളിവുകള്‍ ഉണ്ടെന്നും സ്വാമി ആവര്‍ത്തിച്ചിരുന്നു. ഈ വിഷയത്തില്‍ ഏറ്റവും ഒടുവില്‍ കോടതിയെ സമീപിച്ചതും സ്വാമി തന്നെ ആയിരുന്നു.

പത്ത് വര്‍ഷം വരെ തടവ്?

പത്ത് വര്‍ഷം വരെ തടവ്?

ദില്ലി പാട്യാല ഹൗസ് കോടതിയില്‍ ആണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗുരുതര വകുപ്പുകള്‍ തന്നെയാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ ചുമത്തിയ വകുപ്പുകള്‍ പ്രകാരം ശശി തരൂരിന് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

കേസ് ഉടന്‍ തന്നെ

കേസ് ഉടന്‍ തന്നെ

കേസ് ഉടന്‍ തന്നെ ദില്ലി പാട്യാല ഹൗസ് കോടതി പരിഗണിക്കും. മെയ് 24 ന് ആയിരിക്കും കേസ് പരിഗണനയ്ക്ക് എടുക്കുക. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ ആയിരിക്കും നടക്കുക.

English summary
Sunanda Pushkar's mysterious death: Delhi Police submits charge sheet, Shashi Tharoor charged with abetment to suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X