കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ വിവാദം: ഡോക്ടര്‍ ഉറച്ച് തന്നെ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. എയിംസ് ഫോറന്‍സിക് തലവന്‍ ഡോ സുധീര്‍ ഗുപ്തയാണ് താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. ഇത് ശശി തരൂരിനേയും കോണ്‍ഗ്രസ് നേതൃത്വത്തേയും കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പുറത്തുവിടുന്നതിനെതിരെ സുനന്ദയുടെ ഭര്‍ത്താവായ ശശി തരൂരും കേന്ദ്രമന്ത്രിയായിരുന്ന ഗുലാം നബി ആസാദും സമ്മര്‍ദ്ദം ചെലുത്തി എന്നായിരുന്നു ജോക്ടര്‍ സുധീര്‍ ഗുപ്ത ആരോപിച്ചത്. എന്നാല്‍ എയിംസ് അധികൃതര്‍ ഈ ആരോപണം തള്ളിക്കളയുകയായിരുന്നു.

Sunanda Pushkar

തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നോ എന്ന കാര്യം എയിംസ് അധികൃതര്‍ക്ക് എങ്ങനെ അറിയാമെന്നാണ് ഗുപ്ത ഉന്നയിക്കുന്ന ചോദ്യം. ഡോക്ടറുടെ ആരോപണം തള്ളിക്കളഞ്ഞ് പത്രസമ്മേളനം നടത്തിയ എയിംസ് അധികൃതരുടെ തിടുക്കത്തേയും സുധീര്‍ ഗുപ്ത ചോദ്യം ചെയ്യുന്നുണ്ട്. എന്തിനായിരുന്നു തിടുക്കത്തില്‍ തന്റെ ആരോപണം നിഷേധിച്ച് രംഗത്തെത്തിയതെന്നാണ് ഡോക്ടറുടെ ചോദ്യം.

സുനന്ദയുടെ മരണത്തില്‍ എയിംസ് അധികൃതര്‍ ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നെണ്ടെന്നാണ് സുധീര്‍ ഗുപ്ത പരോക്ഷമായി പറയുന്നത്. ആശുപത്രിയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു.

ഇക്കാലമത്രയും എല്ലാ പോസ്റ്റ് മോര്‍ട്ടങ്ങളും ആത്മാര്‍ത്ഥതയോടെയും കൃത്യനിഷ്ഠയോടേയും ആണ് ചെയ്തിട്ടുള്ളത്. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങിയിട്ടില്ല. സുനന്ദയുടെ കാര്യത്തിലും മറിച്ചൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Sunanda Pushkar's postmortem; doctor repeats allegation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X