കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ പുഷ്കറിനെ മരണത്തിലേക്ക് തള്ളിവിട്ടത് തരൂര്‍! ഫോണിലും ഫേസ്ബുക്കിലും അവഗണന

Google Oneindia Malayalam News

ദില്ലി: സുനന്ദാ പുഷ്കറിന്റെ സോഷ്യല്‍ മീഡിയ മെസേജുകള്‍ മരണപ്രഖ്യാപനമായി കണക്കാക്കാമെന്ന് പോലീസ്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് സുനന്ദാ പുഷ്കര്‍ അയ്യ ഇമെയില്‍ സന്ദേശത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നിഗമനം. ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടെന്ന് ഭര്‍ത്താവ് ശശി തരൂരിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ സുനന്ദാ പുഷ്കര്‍ വ്യക്തമാക്കിയിരുന്നു.

ദില്ലി പോലീസാണ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് 3000 പേജുള്ള കുറ്റപത്രമാണ് ദില്ലി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് പോലീസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് കോണ്‍ഗ്രസ് എംപിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ ജൂണ്‍ അഞ്ചിനാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ വിധി പറയുക.

 ആഗ്രഹിച്ചത് മരണം

ആഗ്രഹിച്ചത് മരണം

എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല.. ഞാന്‍ മരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.. സുനന്ദ ജനുവരി എട്ടിന് ശശിതരൂരിന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മരിക്കുന്നതിന് ഒമ്പത് ദിവസം മുമ്പായിരുന്നു ഈ സംഭവം. ദില്ലിയിലെ ആഢംബര ഹോട്ടലില്‍ നിന്നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മുറിയില്‍ നിന്ന് 27 അല്‍പ്രാക്സ് ഗുളികകള്‍ കണ്ടെടുത്തതായി പോലീസ് കോടതയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര ഗുളികകള്‍ അവര്‍ കഴിച്ചുവെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വിഷം അകത്തുചെന്നാണ് മരിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

 മാനസിക സമ്മര്‍ദ്ദത്തിന് അടിമ

മാനസിക സമ്മര്‍ദ്ദത്തിന് അടിമ



51 കാരിയായ സുനന്ദ പുഷ്കര്‍ മാനസിക സമ്മര്‍ദ്ദത്തിലേക്ക് വീഴുന്നതിനെയും അല്‍പ്രാക്സ് ഗുളികകള്‍ കഴിക്കുന്നതിനേയും ഭര്‍ത്താവെന്ന നിലയില്‍ ശശി തരൂര്‍ അവഗണിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടാകുന്നത് പതിവാണെന്നും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. ജനുവരി 17നാണ് ആഡംബര ഹോട്ടലില്‍ നിന്ന് മരിച്ച നിലയില്‍ സുനന്ദാ പുഷ്കറിനെ കണ്ടെത്തിയത്. ഭര്‍ത്താവ് ശശി തരൂരുമായുള്ള പരസ്യ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് സുനന്ദ മരിക്കുന്നത്. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തെരാറും ശശി തരൂരും തമ്മില്‍ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

 ഫോണിലും ഫേസ്ബുക്കിലും അവഗണിച്ചു

ഫോണിലും ഫേസ്ബുക്കിലും അവഗണിച്ചു


സുനന്ദ പുഷ്കറിന്റെ ഫോണ്‍ കോളുകള്‍ ശശി തരൂര്‍ നിരന്തരം അവഗണിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയ വഴി ശശി തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മെസേജുകള്‍ പോലും തരൂര്‍ അവഗണിക്കുകയായിരുന്നു. ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ ഗുരുരതരമായിരുന്നില്ലെങ്കിലും ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായും വാദങ്ങളുണ്ട്. ഇക്കാര്യവും കുറ്റ പത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Recommended Video

cmsvideo
ശശി തരൂർ - സുനന്ദ ദമ്പതികളുടെ ജീവിതത്തിലൂടെ ഒരു യാത്ര | Oneindia Malayalam
 കേരളത്തില്‍ വെച്ച് നടന്നത്

കേരളത്തില്‍ വെച്ച് നടന്നത്


സുനന്ദ പുഷ്കറും ശശി തരൂരം തമ്മില്‍ പരസ്യമായി തര്‍ക്കമുണ്ടായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചും കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ വച്ചുമായിരുന്നു തര്‍ക്കം. സുനന്ദയുടെ സുഹൃത്തുക്കളാണ് അന്വേഷണ​ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കേസില്‍ എല്ലാം മൊഴികളും വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Charge sheet on Sunanda puskar's death accused Sasi Tarur MP over avoidene.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X