Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദ; ട്വിറ്ററില്‍ സെലിബ്രിറ്റികളുടെ വിലാപം

ദില്ലി: ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. മരണ വിവരം പുറം ലോകം അറിഞ്ഞതുമുതല്‍ സോഷ്യല്‍ മീഡിയകളില്‍ അനുശോചന പ്രവാഹമാണ്.

സുനന്ദയും തരൂരും താര ദമ്പതികള്‍ ആയിരുന്നതിനാല്‍ പ്രമുഖരെല്ലാം ഇവര്‍ക്ക് പരിചയക്കാരുമായിരുന്നു. ട്വിറ്ററില്‍ സജീവമായതിനാല്‍ ഓണ്‍ ലൈന്‍ സുഹൃത്തുക്കളും ഒരുപാട് പേരുണ്ട്.

Twitter

സുനന്ദയെപ്പറ്റി ഇനി ഭൂതകാലത്തില്‍ മാത്രമേ സംസാരിക്കാനാകൂ എന്നത് വിഷമകരമാണെന്നാണ് എഴുത്തുകാരി ശോഭ ഡെ പ്രതികരിച്ചത്. സുനന്ദ തന്റെ സുഹൃത്തായിരുന്നുവെന്നും അവരെ അഗാധമായി ഇഷ്ടപ്പെട്ടിരുന്നുവെന്നും ശോഭ ഡേ പറയുന്നു.

ട്വിറ്റര്‍ വിവാദത്തിലെ നായിക മെഹര്‍ തരാര്‍, ബോളിവുഡ് താരങ്ങളായ ശില്‍പ ഷെട്ടി, അനുപം ഖേര്‍, ഗായകന്‍ സോനു നിഗം തുടങ്ങിയവര്‍ തങ്ങളുടെ ഞെട്ടല്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.

സുനന്ദയുടെ മരണ വാര്‍ത്ത തന്നെ ശരിക്കും ഞെട്ടിച്ചു എന്നാണ് മെഹര്‍ തരാര്‍ ട്വീറ്റ് ചെയ്തത്. സുനന്ദയുടെ മരണം തന്നെ അസ്വസ്ഥയാക്കിയെന്നാണ് മധു കിഷ്വാര്‍ പ്രതികരിച്ചത്.

സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിച്ച സ്ത്രീയായിരുന്നു സുനന്ദ പുഷകര്‍ എന്ന് ബോളിവുഡ് നടന്‍ അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു.സുനന്ദയുടെ മരണം ഞെട്ടിച്ചെന്നാണ് ബോളിവുഡ് നായിക ശില്‍പ ഷെട്ടി പറഞ്ഞത്.

എന്റെ പ്രിയ സുഹൃത്ത് സുനന്ദ ലോകത്തോട് വിടപറഞ്ഞുവെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് ഗായകനും നടനും ആയ സോനു നിഗമം ട്വീറ്റ് ചെയ്തിരിക്കുന്നു. ടെറിബിള്‍ ന്യൂസ് എന്നാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചത്. ട്വിറ്റര്‍ നമ്മുടെ ജീവിതത്തെ എത്രമാത്രം സ്പര്‍ശിക്കുന്നു എന്ന് സുനന്ദയുടെ അവസാന ട്വീറ്റുകളെ പരാമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പ്രിതീഷ് നന്ദി പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+