Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദയുടെ മരണം: ശിവ് മേനോനെ ചോദ്യം ചെയ്യും

ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതം സബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സുനന്ദയുടെ മകന്‍ ശിവ മേനോനെ ദില്ലി പോലീസ് ഫെബ്രുവരി 4 ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ശിവ് മേനോനെ ദില്ലിയിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട്.

ശിവ് മേനോനെ ചോദ്യം ചെയ്യുന്നത് നിര്‍ണായകമാണെന്നാണ് ദില്ലി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പറയുന്നത്. സുനന്ദയുടെ ജീവിതം സംബന്ധിച്ച വിശദാംശങ്ങള്‍ ശിവ് മേനോനില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തരൂരുമായുള്ള ബന്ധത്തെക്കുറിച്ച് സുനന്ദ എന്താണ് മകനോട് പറഞ്ഞിട്ടുള്ളതെന്നും പോലീസ് അന്വേഷിക്കും.

Shiv Menon

സുനന്ദയും ശശി തരൂരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലതരത്തിലാണ് വിവരങ്ങള്‍ ലഭിക്കുന്നത്. താനും സുനന്ദയും സന്തോഷകരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് ശശി തരൂര്‍ പറയുന്നു. ഇടക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോവുകയായിരുന്നു എന്നും തരൂര്‍ പറഞ്ഞിരുന്നു.

എന്നാല്‍ പല ദൃക്‌സാക്ഷികളും നല്‍കുന്ന മൊഴികള്‍ ഇങ്ങനെയല്ല. തരൂരിന്റെ സഹായി നാരായണ്‍ സിങ് നല്‍കിയ മൊഴിയില്‍ പറയുന്നത് തരൂരും സുനന്ദയും ഇടക്കിടെ വഴക്കിടാറുണ്ടായിരുന്നു എന്നാണ്. കൊല്ലപ്പെടുന്നതിന് മുമ്പ് തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള വിമാനയാത്രക്കിടയിലും ഇരുവരും തമ്മില്‍ വഴക്ക് കൂടിയിരുന്നു.

തരൂരും സുനന്ദയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് തന്നെ ആയിരിക്കും ശിവ് മേനോനോട് കൂടുതല്‍ ചോദിക്കുക എന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+