കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ മരുന്നുകള്‍ക്ക് അടിമ, വിചിത്രമായ പെരുമാറ്റം- ഇത് ആര് പറഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മന്‍മോഹന്‍ സിങും ജോര്‍ജ് ബുഷും പല കാര്യങ്ങളിലും തന്നോട് അഭിപ്രായം ചോദിക്കാറുണ്ടായിരുന്നുവെന്ന് സുനന്ദ പുഷ്‌കര്‍ അവകാശപ്പെട്ടിരുന്നത്രെ. വിചിത്രമായ മാനസികാവസ്ഥയും പെരുമാറ്റവും ആയിരുന്നത്രെ സുനന്ദയുടേത്. പറയുന്നത് ആരെന്നല്ലേ... അവരുടെ അടുത്ത സുഹൃത്തായിരുന്ന തേജ് സരഫ്.

സുനന്ദ പുഷ്‌കര്‍ മരുന്നുകള്‍ക്ക് അടിമയായിരുന്നുവെന്നും തേജ് സരഫ് പറയുന്നു. എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സുനന്ദ മരിക്കുന്നതിന് ഒരു മാസം മുമ്പ് തരൂരിനും സുനന്ദക്കുമായി ഗോവയില്‍ താന്‍ വിരുന്നൊരുക്കിയിരുന്നു. അവിടെ വച്ച് രണ്ട് തവണ സുനന്ദ ബോധം കെട്ട് വീണു. അവരുടെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്നും തേജ് സരഫ് പറയുന്നു.

തേജ് സരഫ്

തേജ് സരഫ്

77 കാരനായ തേജ് സരഫ് സുനന്ദയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷണ സംഘം എങ്ങനെ സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ ഏവരും കാത്തിരിക്കുന്നത്.

കൈനിറയെ മരുന്നുകള്‍

കൈനിറയെ മരുന്നുകള്‍

ഗോവയിലെ സത്കാരത്തിനിടെ സുനന്ദ ഒരുപാട് മരുന്നുകള്‍ കഴിച്ചിരുന്നു. വര്‍ഷങ്ങളായി തനിക്ക് ശരിക്കും ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു മരുന്നുകള്‍ കഴിക്കുന്നതിന് അവര്‍ ന്യായീകരണം പറഞ്ഞത്.

ലൂപസ് രോഗം

ലൂപസ് രോഗം

തനിക്ക് ലൂപസ് രോഗമുണ്ടെന്ന് സുനന്ദ തേജ് സരഫിനോട് പറയുന്നത് മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും രോഗം കണ്ടെത്തിയിട്ടില്ല.

ബുഷും മന്‍മോഹനും

ബുഷും മന്‍മോഹനും

അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങും തന്നോട് പല വിഷയങ്ങളിലും അഭിപ്രായങ്ങള്‍ ആരായാറുണ്ടെന്നായിരുന്നു തേജ് സരഫിനോട് സുനന്ദ പറഞ്ഞിരുന്നത്.

എല്ലാം പോലീസിനോട് പറയാം

എല്ലാം പോലീസിനോട് പറയാം

അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും വിശദമാക്കാമെന്നും തേജ് സരഫ് വ്യക്തമാക്കി.

English summary
'Sunanda Pushkar Was Distraught, Claimed George Bush Was Consulting Her'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X