'എന്നാലും സുനന്ദ പുഷ്കറിന് ആ ഭാഗ്യം ഇല്ലാതായി പോയല്ലോ?'; ശശി തരൂരിനെതിരെ ബിജെപിയുടെ ട്വീറ്റ്
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജാമിയ വിദ്യാര്‍ത്ഥികളെ പിന്തുണച്ച ശശി തരൂരിനെതിരായ കര്‍ണാടക ബിജെപിയുടെ ട്വീറ്റ് വിവാദത്തില്‍. പ്രതിഷേധത്തെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ വിദ്യാര്‍ത്ഥിയുടെ വീഡിയോ തരൂര്‍ പങ്കുവെച്ചിരുന്നു. ഇതിന് എതിരെയായിരുന്നു ബിജെപിയുടെ ട്വീറ്റ്. കള്ളക്കഥ പറയാന്‍ വിദ്യാര്‍ത്ഥിക്ക് ലഭിച്ച ഭാഗ്യം പോലും സുനന്ദ പുഷ്കറിന് ലഭിക്കാതെ പോയല്ലോയെന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്.

സര്‍വ്വകലാശാല കാമ്പസില്‍ പോലീസ് നടത്തിയ അതിക്രമത്തെ കുറിച്ച് ജാമിയയിലെ വിദ്യാര്‍ത്ഥിയായ ജാര്‍ഖണ്ഡ് സ്വദേശി അനുഗ്യയായിരുന്നു സംഭവങ്ങള്‍ വിവരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഈ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു തരൂരിന്‍റെ ട്വീറ്റ്.
ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കു, ജനാധിപത്യമെന്ന് വിശ്വസിക്കുന്നിടത്ത് ഇതാണ് അനുഭവിക്കുന്നത്. ഈ സര്‍ക്കാര്‍ വലിയൊരു പാഠമാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്, നിങ്ങളുടെ സ്വാതന്ത്ര്യത്തെ നിസ്സാരമായി കാണരുത്. ചെറുക്കുക, എന്നായിരുന്നു തരൂര്‍ കുറിച്ചത്. ഇതിനെതിരെയായിരുന്നു ബിജെപിയുടെ ട്വീറ്റ്.
'കള്ളക്കഥ പറയാന്‍ അവസരം ലഭിച്ച താന്‍ എത്ര ഭാഗ്യവതിയാണെന്ന് ഈ പെണ്‍കുട്ടി ചിന്തിക്കണം. സുനന്ദ പുഷ്കര്‍ അത്ര ഭാഗ്യവതിയായിരുന്നില്ല, അവര്‍ ഏറ്റവും അധികം വിശ്വസിച്ച ആളില്‍ നിന്നും അനുഭവിച്ച യാതനകളും വേദനകളും തുറന്ന് പറയാന്‍ അവര്‍ക്ക് അവസരം ലഭിക്കാതെ പോയല്ലോ, കര്‍ണാടക ബിജെപി ട്വീറ്റ് ചെയ്തു.
This Student should consider herself lucky to narrate her fake story.
— BJP Karnataka (@BJP4Karnataka) 16 December 2019
Sunanda Pushkar Tharoor wasn't that lucky, she never got a chance to explain Her pain and suffering caused by the person she trusted the most. https://t.co/Cm6Utnlk44
കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി; എല്ലാ പാകിസ്താനികള്‍ക്കും പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കൂ












Click it and Unblock the Notifications