തരൂരിന്റെ മൊഴിയെടുത്തു, തരാറിനെ പറ്റി ചോദിച്ചു
ദില്ലി: സുനന്ദ പുഷ്കറിന് അസ്വാഭാവിക മരണത്തില്‍ ഭര്‍ത്താവും കേന്ദ്ര മന്ത്രിയുമായ ശശി തരൂരില്‍ നിന്ന് മൊഴിയെടുത്തു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മയാണ് മൊഴി രേഖപ്പെടുത്തിയത്.
ക്രിമിനല്‍ പ്രൊസീജര്‍ കോഡ് 164 പ്രകാരമാണ് മൊഴിയെടുത്തത്. ഒരു മണിക്കൂറോളം സമയമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്.
ശശി തരൂരും സുനന്ദ പുഷ്കറും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളെപ്പറ്റി മജിസ്ട്രേറ്റ് ചോദിച്ചതായാണ് വിവരം. പാകിസ്താനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന്റെ ബന്ധത്തെപ്പറ്റിയും മജിസ്ട്രേറ്റ് ചോദിച്ചിട്ടുണ്ട്.

തരാറുമായി അടുപ്പമുള്ള കാര്യം തരൂര്‍ സമ്മതിച്ചതായി ചില സോഴ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തരാറുമായി വളരെ നല്ല ബന്ധം മാത്രമാണ് ഉള്ളതെന്നാണ് തരൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടുള്ളത്.
സുനന്ദയുമായി ഏറ്റവും ഒടുവില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തക നളിനി സിങിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സുനന്ദയുടെ മകന് ശിവ് മേനോന്, സഹോദരന് കേണല്‍ രാജേഷ്, തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആര് കെ ശര്‍മ ,സഹായികളായ നരൈന്, ബജ്രങ്കി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി.
അന്വേഷണത്തോട് ഏത് വിധത്തിലും സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം തരൂര്‍ വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് തരൂര്‍ കത്തയക്കുകയും ചെയ്തിരുന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications